ശഹാനിയ മുനിസിപ്പാലിറ്റിയിൽ 4623 പരിശോധനകൾ
text_fieldsദോഹ: 2020 ആദ്യ പകുതിയിൽ അൽ ശഹാനിയ മുനിസിപ്പാലിറ്റിയിൽ മുനിസിപ്പൽ കൺേട്രാൾ ഡിപ്പാർട്മെൻറ് പൂർത്തിയാക്കിയത് 4623 പരിശോധനകൾ. അൽ ശഹാനിയ മുനിസിപ്പാലിറ്റിയിൽ ജനറൽ ഓവർസൈറ്റ് സെക്ഷൻ നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട 78 വാഹനങ്ങൾ നീക്കംചെയ്തു. അതേസമയം, മുനിസിപ്പാലിറ്റിയിലെ 60 പുതിയ കെട്ടിടങ്ങൾക്ക് ടെക്നിക്കൽ കൺേട്രാൾ സെക്ഷൻ കംപ്ലീഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.സർക്കാർ ഭൂമിയിലെ കൈയേറ്റം സംബന്ധിച്ച് നടത്തിയ 730 പരിശോധനകളിൽ കൈയേറ്റം നീക്കുന്നതിന് 38 നോട്ടീസ് നൽകാനും ടെക്നിക്കൽ കൺേട്രാൾ സെക്ഷൻ തീരുമാനിച്ചു.
മുനിസിപ്പാലിറ്റിയിലെ ഹെൽത്ത് കൺേട്രാൾ വകുപ്പ് നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഒമ്പത് ഭക്ഷ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടി. സിക്രീത്, ദുഖാൻ തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാന മേഖലകളിലും സംവിധാനങ്ങളിലും മുനിസിപ്പാലിറ്റി സർവിസ് അഫയേഴ്സ് ഡിപ്പാർട്മെൻറിെൻറ അണുനശീകരണ പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച മാത്രം 41 ഭക്ഷ്യസ്ഥാപനങ്ങളിലാണ് മുനിസിപ്പാലിറ്റി അധികൃതർ പരിശോധന നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.