Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോ​ഴി​ക്കോ​ട് അ​ബൂ​ബ​ക്ക​ര്‍ മാ​പ്പി​ള​പ്പാ​ട്ടു​വ​ഴി​യി​ലെ വേ​റി​ട്ട വ്യ​ക്തി​ത്വം: ഷ​ഫീ​ര്‍ വാ​ടാ​ന​പ്പ​ള്ളി

text_fields
bookmark_border
കോ​ഴി​ക്കോ​ട് അ​ബൂ​ബ​ക്ക​ര്‍ മാ​പ്പി​ള​പ്പാ​ട്ടു​വ​ഴി​യി​ലെ വേ​റി​ട്ട വ്യ​ക്തി​ത്വം: ഷ​ഫീ​ര്‍ വാ​ടാ​ന​പ്പ​ള്ളി
cancel
camera_alt

ത​നി​മ ഖ​ത്ത​ര്‍ സം​ഘ​ടി​പ്പി​ച്ച കോ​ഴി​ക്കോ​ട് അ​ബൂ​ബ​ക്ക​ര്‍ അ​നു​സ്മ​ര​ണ സം​ഗീ​ത​സ​ന്ധ്യ​യി​ല്‍ പ്ര​മു​ഖ മാ​പ്പി​ള​പ്പാ​ട്ട് ഗ​വേ​ഷ​ക​ന്‍

ഷ​ഫീ​ര്‍ വാ​ടാ​ന​പ്പ​ള്ളി സംസാരിക്കു​ന്നു

ദോ​ഹ: വേ​റി​ട്ട ഈ​ണ​ങ്ങ​ളി​ലൂ​ടെ മാ​പ്പി​ള​പ്പാ​ട്ടു​ശാ​ഖ​യെ ജ​ന​കീ​യ​വ​ത്ക​രി​ക്കു​ക​യും ആ​സ്വാ​ദ​ക​ഹൃ​ദ​യ​ങ്ങ​ളി​ല്‍ ചി​ര​പ്ര​തി​ഷ്ഠ നേ​ടു​ക​യും ചെ​യ്ത വേ​റി​ട്ട സം​ഗീ​ത​പ്ര​തി​ഭ​യാ​യി​രു​ന്നു അ​ന്ത​രി​ച്ച സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍ കോ​ഴി​ക്കോ​ട് അ​ബൂ​ബ​ക്ക​റെ​ന്ന് മാ​പ്പി​ള​പ്പാ​ട്ടു​ഗ​വേ​ഷ​ക​ന്‍ ഷ​ഫീ​ര്‍ വാ​ടാ​ന​പ്പ​ള്ളി. ത​നി​മ ഖ​ത്ത​ര്‍ ദോ​ഹ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സം​ഗീ​ത​സ​ന്ധ്യ​യി​ല്‍ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം നി​ര്‍വ​ഹി​ക്കു​ക​യാ​യി​ന്നു അ​ദ്ദേ​ഹം.

മൂ​വാ​യി​ര​ത്തി​ല​ധി​കം ഗാ​ന​ങ്ങ​ള്‍ക്ക് ഈ​ണ​മി​ട്ട കോ​ഴി​ക്കോ​ട് അ​ബൂ​ബ​ക്ക​റി​ന്റെ മി​ക്ക ഗാ​ന​ങ്ങ​ളും പാ​ടി​പ്പ​തി​ഞ്ഞ​തും ജ​ന​മ​ന​സ്സി​ല്‍ ചി​ര​പ്ര​തി​ഷ്ഠ നേ​ടി​യ​തു​മാ​ണ്. എ​ന്നാ​ല്‍, മാ​പ്പി​ള​പ്പാ​ട്ടു​ശാ​ഖ​ക്ക് ഇ​ത്ര​യ​ധി​കം സം​ഭാ​വ​ന​ക​ള്‍ ന​ല്‍കു​ക മാ​ത്ര​മ​ല്ല, പ്ര​ശ​സ്ത​രാ​യ പ​ല ഗാ​യ​ക​രെ​യും സം​ഗീ​ത​വ​ഴി​യി​ലേ​ക്ക് കൈ​പി​ടി​ച്ച് ന​ട​ത്തു​ക​യും ചെ​യ്ത അ​ദ്ദേ​ഹം സ​മൂ​ഹ​ത്തി​ല്‍ അ​ര്‍ഹി​ക്കു​ന്ന ആ​ദ​ര​വും അം​ഗീ​കാ​ര​വും നേ​ടാ​തെ​യാ​ണ് വി​ട​വാ​ങ്ങി​യ​ത്.

കെ.​എ​സ്. ചി​ത്ര, യേ​ശു​ദാ​സ് തു​ട​ങ്ങി പ്ര​മു​ഖ ഗാ​യ​ക​ര്‍ പാ​ടി അ​ന​ശ്വ​ര​മാ​ക്കിയ ഈ​ണ​ങ്ങ​ള്‍ക്ക് പി​ന്നി​ല്‍ അ​വു​ക്കാ​ക്ക എ​ന്ന് സൂ​ഹൃ​ത്തു​ക്ക​ളും സം​ഗീ​ത​പ്രേ​മി​ക​ളും സ്‌​നേ​ഹ​പൂ​ര്‍വം വി​ളി​ക്കു​ന്ന കോ​ഴി​ക്കോ​ട് അ​ബൂ​ബ​ക്ക​ര്‍ എ​ന്ന സം​ഗീ​ത​പ്ര​തി​ഭ​യാ​ണെ​ന്ന കാ​ര്യം അ​ദ്ദേ​ഹ​ത്തി​ന്റെ മ​ര​ണ​ശേ​ഷ​മാ​ണ് പ​ല​രും അ​റി​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​എ.​എം. ശ​രീ​ഫ്, ഫൈ​സ​ല്‍, അ​ബ്ദു​ല്‍ ല​ത്തീ​ഫ്, റ​ഫീ​ഖ്, നി​സാ​ര്‍ പാ​റ​മ്മ​ല്‍, നി​സാ​ര്‍ പു​റാ​യി​ല്‍, ഡോ. ​സ​ല്‍മാ​ന്‍, നി​സാ​ർ തു​ട​ങ്ങി​യ​വ​ര്‍ ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു. ത​നി​മ ഖ​ത്ത​ര്‍ സി.​കെ. ഡ​യ​റ​ക്ട​ര്‍ ജ​സീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shafir Vadanapally says Kozhikode Abubakar is a unique personality in Mappilapattu Sector
Next Story