Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ​ള​ൻ​റി​യ​ർ...

വ​ള​ൻ​റി​യ​ർ കു​പ്പാ​യ​ത്തി​ൽ ഷാ​ഫി​ക്ക്​ 10ാം വാ​ർ​ഷി​കം

text_fields
bookmark_border
വ​ള​ൻ​റി​യ​ർ കു​പ്പാ​യ​ത്തി​ൽ ഷാ​ഫി​ക്ക്​ 10ാം വാ​ർ​ഷി​കം
cancel
camera_alt

അഹമ്മദ്​ ഷാഫി

കോ​ഴി​ക്കോ​ട്​ മു​ക്കം വ​ലി​യ​പ​റ​മ്പ്​ സ്വ​ദേ​ശി​യാ​യ അ​ഹ​മ്മ​ദ്​ ഷാ​ഫി​ക്ക്​ വ​ള​ൻ​റി​യ​ർ കു​പ്പാ​യ​ത്തി​ലെ 10ാം വാ​ർ​ഷി​ക​മാ​ണി​ത്. 2006ൽ ​ഖ​ത്ത​ർ ഏ​ഷ്യ​ൻ ഗെ​യിം​സി​ന്​ വേ​ദി​യാ​യി ​കാ​യി​ക ലോ​ക​ത്ത്​ പു​തി​യ ച​രി​ത്രം കു​റി​ച്ച ബ​ഹ​ള​ങ്ങ​ൾ​ക്കി​ട​യി​ലാ​യി​രു​ന്നു പ്ര​വാ​സി​യാ​യി ഈ ​മ​ണ്ണി​ലെ​ത്തു​ന്ന​ത്. ​ദൂ​രെ നി​ന്നും ഗെ​യിം​സ്​ നോ​ക്കി​കാ​ണു​േ​മ്പാ​ൾ അ​ന്നേ മ​ന​സ്സി​ലു​റ​പ്പി​ച്ചി​രു​ന്നു സം​ഘാ​ട​ന​ത്തി​െൻറ ഭാ​ഗ​മാ​വ​ണം എ​ന്ന്. ഒ​ടു​വി​ൽ ആ​ദ്യ അ​വ​സ​ര​മെ​ത്തി​യ​ത്​ 2011ൽ. 2006​നു ​ശേ​ഷം ഖ​ത്ത​ർ വേ​ദി​യാ​യ പ്ര​ധാ​ന കാ​യി​ക ഇ​ന​മാ​യി​രു​ന്നു 2011 ഡി​സം​ബ​റി​ലെ അ​റ​ബ്​ ഗെ​യിം​സ്. വ​ള​ൻ​റി​യ​ർ​മാ​രെ ക്ഷ​ണി​ച്ചു​ള്ള പ​ര​സ്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഉ​ട​ൻ അ​പേ​ക്ഷ ന​ൽ​കി. ഖ​ത്ത​ർ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന മാ​ര​ത്ത​ൺ അ​ഭി​മു​ഖ​ത്തി​നൊ​ടു​വി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. 21 അ​റ​ബ്​ രാ​ജ്യ​ങ്ങ​ളും, ആ​യി​ര​ത്തോ​ളം അ​ത്​​ല​റ്റു​ക​ളും പ​​ങ്കെ​ടു​ത്ത ര​ണ്ടാ​ഴ്​​ച​ക്കാ​ല​ത്തെ പാ​ൻ അ​റ​ബ്​ മേ​ള​യു​ടെ അ​നു​ഭ​വം വ​ള​ൻ​റി​യ​ർ ജീ​വി​ത​ത്തി​ലെ അ​വി​സ്​​മ​ര​ണീ​യ ദി​വ​സ​ങ്ങ​ളാ​യി​രു​െ​ന്ന​ന്ന്​ ഷാ​ഫി ഓ​ർ​ക്കു​ന്നു.

അ​ന്ന്​ മ​ല​യാ​ളി​ക​ളു​ടെ വ​ലി​യ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നി​ല്ല. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ത്​​ല​റ്റു​ക​ളെ​യും കാ​ണി​ക​ളെ​​യും വ​ള​ൻ​റി​യ​ർ​മാ​രെ​യു​മെ​ല്ലാം അ​റി​യാ​നും പ​രി​ച​യ​പ്പെ​ടാ​നും ക​ഴി​ഞ്ഞു. ശേ​ഷം, ഖ​ത്ത​ർ വേ​ദി​യാ​യ വി​വി​ധ കാ​യി​ക മേ​ള​ക​ളി​ലെ​ല്ലാം സാ​ന്നി​ധ്യ​മാ​യി.

2014 ലെ ​അ​മീ​ർ ക​പ്പ് ഫു​ട്ബാ​ൾ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് വ​ള​ൻ​റി​യ​ർ സേ​വ​നം ചെ​യ്യാ​ൻ കൂ​ടു​ത​ൽ ആ​ളു​ക​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​പ്പോ​ൾ ഇ​വി​ട​ത്തെ പ്ര​ബ​ല​മാ​യ ഒ​രു യു​വ​ജ​ന സം​ഘ​ട​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​ന്ന് 20 വ​ള​ൻ​റി​യ​ർ​മാ​രെ ന​ൽ​കി​യി​രു​ന്നു. അ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​ധി​ക​പേ​രും ഇ​ന്നും സേ​വ​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി ഉ​ണ്ട്. അ​റ​ബ് ഗെ​യിം​സ്, അ​മീ​ർ ക​പ്പ്, അ​ജി​യാ​ൽ ഫി​ലിം ഫെ​സ്​​റ്റ്, ഫി​ഫ വേ​ൾ​ഡ് ക​പ്പ് ഫാ​ൻ സോ​ൺ, ഡ​യ​മ​ണ്ട് ലീ​ഗ്, വേ​ൾ​ഡ് അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്, ഫി​ഫ അ​റ​ബ് ക​പ്പ് ക്വാ​ളി​ൈ​ഫ​യി​ങ് മാ​ച്ച്, ഇ​പ്പോ​ൾ ഫി​ഫ അ​റ​ബ് ക​പ്പി​ലും ഈ ​സേ​വ​നം തു​ട​രു​ന്നു. ഓ​രോ വ​ലി​യ മേ​ള​ക​ൾ ക​ഴി​യു​മ്പോ​ഴും വി​വി​ധ രാ​ജ്യ​ക്കാ​രാ​യ നി​ര​വ​ധി ആ​ളു​ക​ളു​മാ​യി അ​ടു​ത്തി​ട​പെ​ടാ​നും അ​വ​രു​മാ​യി ന​ല്ല സൗ​ഹൃ​ദ ബ​ന്ധം ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​നും സാ​ധി​ക്കു​ന്നു. 2019ൽ ​ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന വേ​ൾ​ഡ് ഡ​യ​മ​ണ്ട് ലീ​ഗി​ൽ വ​ർ​ക്​​ഫോ​ഴ്​​സ്​ വി​ഭാ​ഗ​ത്തി​ൽ സേ​വ​നം അ​നു​ഷ്​​ഠി​ച്ച​പ്പോ​ൾ അ​മേ​രി​ക്ക​ൻ ലോ​ക​ചാ​മ്പ്യ​ൻ ഡാ​ലി​യ മു​ഹ​മ്മ​ദ്​ ഉ​ൾ​പ്പെ​ടെ താ​ര​ങ്ങ​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്​ അ​വി​സ്​​മ​ര​ണീ​യ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​റ​ബ്​ ക​പ്പി​െൻറ സേ​വ​ന​ത്തി​നി​ട​യി​ൽ, അ​ടു​ത്ത ല​ക്ഷ്യം ഏ​തൊ​രു വ​ള​ൻ​റി​യ​റെ​യും​പോ​ലെ 2022 ഫി​ഫ ലോ​ക​ക​പ്പ്​ ത​ന്നെ​യാ​ണ്. മു​ക്കം സ്വ​ദേ​ശി​യാ​യ അ​ഹ​മ്മ​ദ്​ ഷാ​ഫി, ഖ​ത്ത​രി ദി​യാ​റി​ലാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​ത്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​ണ്​ ഇ​​ദ്ദേ​ഹം.

വളണ്ടിയർ അനുഭവം പങ്കുവെക്കാം

ഏ​തൊ​​രു മ​ഹാ​മേ​ള​യു​ടെ​യും വി​ജ​യം ക​ർ​മ​നി​ര​ത​രാ​യ വ​ള​ൻ​റി​യ​ർ​മാ​രു​ടെ സേ​വ​ന​മാ​ണ്. ഏ​ഷ്യ​ൻ ഗെ​യിം​സും ഏ​ഷ്യാ​ക​പ്പും ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പും മു​ത​ൽ ​ഫി​ഫ അ​റ​ബ്​ ക​പ്പ്​ വ​രെ ഖ​ത്ത​ർ വേ​ദി​യാ​യ എ​ല്ലാ മേ​ള​ക​ളി​ലും ന​​ട്ടെ​ല്ലാ​യി മ​റ്റു​രാ​ജ്യ​ക്കാ​ർ​ക്കൊ​പ്പം മ​ല​യാ​ളി​ക്കൂ​ട്ട​ങ്ങ​ളു​മു​ണ്ട്. ക​ളി​യോ​ടു​ള്ള ഇ​ഷ്​​ടം​കൊ​ണ്ട്​ വ​ള​ൻ​റി​യ​ർ കു​പ്പാ​യ​മ​ണി​ഞ്ഞ​വ​ർ. ചി​ല​പ്പോ​ൾ അ​വ​ർ ക​ളി​ക്ക​രി​കി​ലാ​വും. ഒ​രു​പ​ക്ഷേ ക​ളി​ക്ക​ള​ത്തി​​െൻറ ആ​ര​വ​ങ്ങ​ളി​ൽ​നി​ന്നും കി​ലോ​മീ​റ്റ​ർ അ​ക​ലെ 'ലാ​സ്​​മൈ​ൽ' പോ​യ​ൻ​റി​ലു​മാ​വും. വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ കാ​യി​ക മേ​ള​ക​ളി​ൽ സം​ഘാ​ട​ന വി​ജ​യ​ത്തി​നാ​യി ​പ​ണി​യെ​ടു​ക്കു​ന്ന വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക്​ ആ​ദ​ര​മാ​ണ്​ ഈ ​കോ​ളം. നി​ങ്ങ​ളു​ടെ വ​ള​ൻ​റി​യ​ർ അ​നു​ഭ​വ​ങ്ങ​ൾ 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തി​ലൂ​ടെ വാ​യ​ന​ക്കാ​രു​മാ​യി പ​ങ്കു​വെ​ക്കാം. വാ​ട്​​സ്​​ആ​പ്​ 55284913/ ഇ-​മെ​യി​ൽ qatar@gulfmadhyamam.net.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Volunteer
News Summary - Shafi has been working as a volunteer for ten years
Next Story