ഭിന്നശേഷിക്കാരുടെ മേളയുമായി ഷഫല്ലാ
text_fieldsദോഹ: ഖത്തറിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പരിചരണ സ്ഥാപനമായ ‘ഷഫല്ലാ സെന്റർ നേതൃത്വത്തിൽ പ്രഥമ ഷഫല്ലാഹ് വിന്റർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ജനുവരി 23 മുതൽ 25 വരെ ഓൾഡ് ദോഹ തുറമുഖത്താണ് മൂന്നുദിന പരിപാടി. ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി ഒമ്പതുവരെ വിനോദ, വിജ്ഞാന, ബോധവത്കരണ പരിപാടികളുമായി മേള അരങ്ങേറും. ഭിന്നശേഷിക്കാരായ സമൂഹം നേരിടുന്ന വെല്ലുവിളികളും, അവരുടെ ശേഷികളും സമൂഹത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവുമായാണ് മേള നടത്തുന്നതെന്ന് ഷഫല്ലാ സെന്റർ എക്സിക്യൂട്ടിവ് ഡയറക്ടർ മർയം സൈഫ് അൽ സുവൈദി പറഞ്ഞു. സെന്ററിലെ വിദ്യാർഥികൾ നിർമിച്ച വസ്തുക്കൾ, കരകൗശല ഉൽപന്നങ്ങൾ, കലാ പ്രവർത്തനങ്ങൾ എന്നിവയുടെ വിൽപനയും ഒരുക്കും. വിനോദ പരിപാടികൾ, നാടകം, ഫോട്ടോ പ്രദർശനം തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

