ഷഫല്ല സെന്റർ ബിരുദദാന ചടങ്ങ്; 36 ഭിന്നശേഷി വിദ്യാർഥികളെ നേരിട്ടെത്തി ആദരിച്ച് ഖത്തർ പ്രധാനമന്ത്രി
text_fieldsഭിന്നശേഷിക്കാർക്കായുള്ള ഷഫല്ല സെന്ററിന്റെ 2026 ബാച്ച് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ്
ദോഹ: ഭിന്നശേഷിക്കാർക്കായുള്ള ഷഫല്ല സെന്ററിന്റെ 2026 ബാച്ച് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദു റഹ്മാൻ ബിൻ ജാസിം ആൽഥാനി പങ്കെടുത്തു. ദോഹയിലെ സെന്ററിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി 36 ബിരുദധാരികളെ ആദരിച്ചു. മന്ത്രിമാർ, സെന്ററിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഫാക്കൽറ്റി, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ, ബിരുദധാരികളുടെ കുടുംബാംഗങ്ങളും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
എക്സ് പ്ലാറ്റ്ഫോമിൽ പ്രധാനമന്ത്രി പങ്കുവെച്ച പോസ്റ്റിൽ, ബിരുദധാരികൾക്കും അവരുടെ കുടുംബങ്ങൾക്കും അഭിനന്ദനങ്ങൾ അർപ്പിക്കുകയും അവരുടെ നേട്ടങ്ങളിൽ അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു. ഭിന്നശേഷിക്കാരായ വ്യക്തികളെ പിന്തുണക്കാനും ശാക്തീകരിക്കുന്നതിനുമുള്ള ഖത്തറിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

