Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശബരിമല: നവോത്ഥാനചിന്ത...

ശബരിമല: നവോത്ഥാനചിന്ത ചർച്ച ചെയ്യപ്പെടാനിടയാക്കി –സണ്ണി എം. കപിക്കാട്​

text_fields
bookmark_border
ശബരിമല: നവോത്ഥാനചിന്ത ചർച്ച ചെയ്യപ്പെടാനിടയാക്കി –സണ്ണി എം. കപിക്കാട്​
cancel

ദോഹ: അനാചാരങ്ങൾക്കും സവർണ മേൽക്കോയ്​മക്കുമെതിരെ നവോത്ഥാനചിന്ത വ്യാപകമായി ചർച്ച ചെയ്യപ്പെടാൻ ശബരിമല വിഷയം ഉപകാരപ്പെട്ടതായി ദലിത്​ ചിന്തകൻ സണ്ണി എം. കപിക്കാട്​. ‘കരുണ ഖത്തർ’ സംഘടിപ്പിക്കുന്ന ചർച്ചയിൽ പ​െങ്കടുക്കാൻ എത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ശബരിമലയിൽ എല്ലാ സ്​ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി ഉത്തരവ്​ വന്നയുടൻ തന്നെ അത്​ ഇന്ത്യയിൽ നിയമമായതാണ്​. എന്നാൽ കഴിഞ്ഞ സെപ്​റ്റംബർ 30 മുതൽ കേരളം ഇന്നേവരെ കാണാത്ത, വടക്കേ ഇന്ത്യയിൽ മാത്രം കണ്ടുവരുന്ന കാര്യങ്ങളാണ്​ പിന്നീട്​ കണ്ടത്​. ആൾക്കൂട്ടങ്ങൾ തെരുവിലിറങ്ങി ഭരണഘടന കത്തിക്കണം എന്നുവരെ ആക്രോഷിച്ചു. തുടക്കത്തിൽ ബി.ജെ.പിയും കോൺഗ്രസും ആർ.എസ്​.എസും വരെ കോടതി വിധിയെ സ്വാഗതം ചെയ്​തിരുന്നു. ആ അനുകൂല ഘട്ടത്തിലായിരുന്നു കോടതി വിധി നടപ്പാക്കും എന്ന പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന്​ ഉണ്ടായത്​.

എന്നാൽ എൻ.എസ്​.എസ്​ എതിരെ രംഗത്തുവന്നതോടെയാണ്​ സ്​ഥിതിഗതികൾ മാറിയത്​. ഭരണഘടനയെയും കോടതിയെയും ജനാധിപത്യസംവിധാനത്തെയും വെല്ലുവിളിച്ച്​ അക്രമം നടത്തുകയായിരുന്നു പിന്നീട്​ സംഘ്​പരിവാർ ചെയ്​തത്​. കേരളപൊതുസമൂഹത്തിൽ നിന്ന്​ വേണ്ട രൂപത്തിലുള്ള പ്രതിരോധം പോലും ഇതിനെതിരെ ഉണ്ടായില്ല. എന്നാൽ ഏതെങ്കിലും വിഷയത്തിൽ മുസ്​ലിംകളാണ്​ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ വളരെ പെ​െട്ടന്ന്​ തന്നെ സമൂഹത്തി​​​െൻറ പ്രതിരോധം ഉണ്ടാകുമായിരുന്നു. ശബരിമലയിൽ പിന്നീട്​ സംഘ്​പരിവാറിന്​ ചുവടുപിഴക്കുന്നതാണ്​ കണ്ടത്​. കേരളത്തിൽ പ്രത്യേകിച്ച്​ യുവാക്കൾക്കിടയിൽ നവോത്ഥാന ചിന്ത പ്രബലമാകാനും ചർച്ച ചെയ്യപ്പെടാനും ശബരിമല വിഷയം ഇടയാക്കി. ഇത്​ ഹിന്ദുത്വ^നവബ്രാഹ്​മണിക പ്രസ്​ഥാനത്തിന്​ വലിയ ഭീതി ഉണ്ടാക്കിയിട്ടുണ്ട്​. പുതിയ രാഷ്​ട്രീയ^ജാതിവിരുദ്ധമായ ആശയപ്രചാരണത്തിന്​ മലയാളിക്ക്​ കഴിയേണ്ടതുണ്ട്​. സ്​​ത്രീ^പുരുഷ നീതി വിഷയത്തിൽ പുരോഗമനപരമായ കാഴ്​ചപ്പാട്​ സ്വീകരിക്കുന്ന പ്രബുദ്ധമലയാളിയാണ്​ ഉണ്ടാവേണ്ടത്​.
ശബരിമല വിഷയം ബി.ജെ.പിക്ക്​ രാഷ്​ട്രീയപരമായി അൽപം ഗുണം ചെയ്യും. എന്നാൽ നഷ്​ടമുണ്ടാകാൻ പോകുന്നത്​ കോൺഗ്രസിനാണ്​.

കോൺഗ്രസിലെ ഹിന്ദുക്കളായ ചില പ്രവർത്തകർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അനുകൂല നിലപാട്​ സ്വീകരിക്കുന്നതാണ്​ കാണാൻ പോകുന്നത്​. തന്ത്രി, ആചാരം, വിശ്വാസം, പന്തളം രാജാവ്​ എന്നിവയൊക്കെ ഭരണഘടനക്ക്​ സുപ്രീംകോടതിക്കും മുകളിലാണ്​ എന്ന്​ വരുന്നത്​ ആപത്താണ്​. ഇതിനെതിരെ വിശ്വാസികളെകൂടി വിശ്വാസത്തിലെടുത്ത്​ പ്രവർത്തിക്കണം. എന്ത്​ വിലകൊടുത്തും ജനാധിപത്യപ്രതിരോധം ഉയർത്തുകയാണ്​ വേണ്ടത്​.
ശബരിമലയിൽ പോകണമെന്ന്​ ഹിന്ദുമതവിശ്വാസികളായ 50 വയസിന്​ താഴെയുള്ള ഭൂരിഭാഗം സ്​ത്രീകളും ആഗ്രഹിക്കുന്നില്ല. എന്നാൽ അത്​ ആഗ്രഹിക്കുന്നവരെ തടയാനും പാടില്ല. 1936ൽ വൈക്കം ക്ഷേത്രത്തിൽ കീഴ്​ജാതിക്കാർക്ക്​ പ്രവേശനം നൽകിയപ്പോൾ ആചാരലംഘനം നടത്തിയാൽ വൈക്കത്തപ്പൻ കോപിക്കുമെന്ന്​ കരുതി ഭൂരിപക്ഷം കീഴ്​ജാതിക്കാരായ വിശ്വാസികളും അങ്ങോട്ട്​ പോകാതിരുന്നു. എന്നാൽ പിന്നീട്​ അവിടെ എല്ലാവരും പ്രവേശിക്കുന്നതാണ്​ കണ്ടത്​. ഇതുപോലെ തന്നെ ശബരിമലയിലും ഭാവിയിൽ വരും. കോടതിവിധി നടപ്പിലാക്കി തുടങ്ങിയാൽ ഇപ്പോൾ പ്രതിഷേധിക്കുന്നവരായിരിക്കും ആദ്യം അവിടെ എത്തുക. പുതിയ രൂപത്തിൽ രാജാക്കൻമാർ തിരിച്ചുവരുന്ന കേരളത്തിൽ പ്രതിരോധത്തിന്​ അയ്യങ്കാളിയും ഗുരുവും മാത്രമേ ഉള്ളൂ. ഭരണഘടന ചർച്ച ചെയ്യപ്പെടു​േമ്പാൾ അംബേദ്​കർ ചർച്ച ചെയ്യപ്പെടുന്നില്ല.


ദേവസ്വം ബോർഡ്​ നിയമനങ്ങളിൽ 97 ശതമാനം തസ്​തികകളിലും നായർ സമുദായക്കാരാണ്​ ജള്ളത്​. മൂന്ന്​ ശതമാനം മാത്രമാണ്​ ഹിന്ദുക്കളായ മറ്റ്​ ജാതിക്കാരുള്ളത്​. ഹിന്ദുക്കൾക്കിടയിൽ എസ്​.എൻ.ഡി.പിയുടെ സ്വാധീനം വർധിച്ചുവരുന്നുണ്ട്​. ഇത്​ ദേവസ്വം ബോർഡിയെും മറ്റ്​ സർക്കാർ മേഖലയിലെയും തങ്ങളു​െട അമിത പ്രാതിനിധ്യത്തെ ബാധിക്കുമെന്ന്​ സവർണജാതിക്കാർ ആശങ്കപ്പെടുന്നുണ്ട്​. ഒന്നാം വിമോചനസമരത്തിന്​ ശേഷം സംഘടിത സമുദായത്തിന്​ മുന്നിൽ കീഴടങ്ങുക എന്നത്​ എല്ലാ രാഷ്​ട്രീയപാർട്ടികളുടെയും ശീലമാണ്​. മറ്റ്​ ജാതിക്കാരുടെയും സമുദായങ്ങളുടേയുമൊന്നും വികാരം മനസിലാക്കാതെയാണിത്​​. താന്ത്രികവിദ്യ പഠിച്ച ഹിന്ദുക്കളായ എല്ലാ ജാതിക്കാരെയും പരികർമികളായി നിയമിക്കണം. ഇങ്ങനെ ചെയ്​താൽ ആചാരലംഘനമുണ്ടാകുമെന്ന്​ ദൈവത്തി​​​െൻറ പേരിലാണ്​ ​പ്രചരണം നടത്തുന്നതെന്നും സണ്ണി എം.കപിക്കാട്​ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ കരുണ ഖത്തർ സെകട്ടറി റിജു, വൈസ്​പ്രസിഡൻറ്​ ഷരീഫ്​ ചെരണ്ടത്തൂർ, ജോയിൻറ്​ സെക്രട്ടറി കെ.പി. രാകേഷ്​ എന്നിവരും പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsshabrimala
News Summary - shabrimala-qatar-qatar news
Next Story