ഷബീറിന്റെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി
text_fieldsഷബീർ
ദോഹ: ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച ഖത്തറിൽ മരിച്ച പാലക്കാട് പേഴുങ്കര സ്വദേശി ഷബീറിന്റെ (33) മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച വൈകീട്ട് 7.30ന് കോഴിക്കോട്ടേക്കു പോകുന്ന ഖത്തർ എയർവേസ് വിമാനത്തിലാണ് മയ്യിത്ത് കൊണ്ടുപോയത്.
ഖബറടക്കം പേഴുങ്കര ജുമാമസ്ജിദിൽ നടക്കും. ഖത്തറിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായ ഷബീറിനെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ഹൃദയാഘാതം കാരണം മരിക്കുകയുമായിരുന്നു. ഹംസയാണ് പിതാവ്. മാതാവ്: പരേതയായ റഹ്മത്ത്. ഭാര്യ: സുഹാന. മക്കൾ: അമീർ അജ്മൽ, ഇബ്നുൽ അമീർ.
ഖത്തർ കെ.എം.സി.സി മയ്യിത്ത് പരിപാലന വിഭാഗം അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ജനറൽ കൺവീനർ ഖാലിദ് കല്ലു, കൺവീനർമാരായ മൻസൂർ അലി, മുഈസ്, അബ്ബാസ് മുക്കം എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.
പാലക്കാട് ജില്ല ഭാരവാഹിയായ നസീർ പുളിക്കൽ, മണ്ഡലം ഭാരവാഹികളായ മുഹമ്മദ് ഇബ്രാഹീം, ശിഹാബുദ്ദീൻ, ശമീർ, കെ.ടി. ശരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

