ഏഴാമത് അന്താരാഷ്ട്ര ബോട്ട് ഷോ നവംബറിൽ
text_fieldsകഴിഞ്ഞ തവണ പേൾഖത്തറിൽ നടന്ന ബോട്ട്ഷോയിൽനിന്ന് (ഫയൽ ചിത്രം)
ദോഹ: ഏഴാമത് ഖത്തർ അന്താരാഷ്ട്ര ബോട്ട് ഷോയും എക്സിബിഷനും നവംബർ 16 മുതൽ 20 വരെ നടക്കും. സംഘാടകരായ അൽ മന്നായി പ്ലസ് ഇവൻറ്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഹമദ് ഇസ്സ അൽമന്നായി അറിയിച്ചതാണ് ഇക്കാര്യം. പേൾ ഖത്തറിലെ പോർട്ടോ അറേബ്യ മറീനയിലാണ് ഷോ നടക്കുക.
ലോകത്തിലെ പ്രധാന ബോട്ട്ഷോകളൊക്കെ കോവിഡ് മഹാമാരിക്കിടയിലും തിരിച്ചുവരുകയാണ്. ഖത്തറിെൻറ ഏഴാമത് ബോട്ട്ഷോയും ഭംഗിയായി നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഉന്നത നിലവാരത്തിലുള്ള ബോട്ടുകളാണ് പ്രദര്‍ശനത്തിലുണ്ടാവുക.ഖത്തറിനു പുറമേ, ജര്‍മനി, ഇറ്റലി, പാകിസ്താന്, തുര്‍ക്കി, ഫ്രാന്‍സ്, ഇന്ത്യ, യു.എസ്, കുവൈത്ത് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ബോട്ടുകളും ബോട്ടുനിർമാതാക്കളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മേഖലയിലെ ബോട്ട് പ്രേമികള്‍ക്ക് ഏറ്റവും പുതിയ സാങ്കേതികതയും പുത്തന്‍ അനുഭവങ്ങളുമാണ് പരിപാടി പ്രദാനംചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

