ദോഹയിലേക്ക് സർവീസുകൾ വർധിപ്പിച്ച് ടർക്കിഷ് എയർലൈൻസ്
text_fieldsദോഹ: തുർക്കിയിലെ ഇസ്താംബൂളിൽ നിന്നും ദോഹയിലേക്കുള്ള പ്രതിവാര വിമാന സർവീസുകൾ വർധിപ്പിച്ച് ടർക്കിഷ് എയർലൈൻസ്. ഖത്തറിൽ കോവിഡ് 19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ആദ്യ ഘട്ടമായ ജൂൺ 15നാണ് ഇസ് തംബൂൾ–ദോഹ സെക്ടറിൽ ടർക്കിഷ് എയർലൈൻസ് സർവീസ് പുനരാരംഭിച്ചത്.
കൂടുതൽ നിയന്ത്രണങ്ങൾ നീങ്ങിയതോടെ പ്രതിവാര സർവീസുകളുടെ എണ്ണം രണ്ടിൽ നിന്ന് അഞ്ച് സർവീസാക്കി കമ്പനി ഉയർത്തി. നിലവിൽ ആഭ്യന്തര–അന്താരാഷ്ട്ര നഗരങ്ങളിലായി 1,528 വിമാനങ്ങളാണ് തുർക്കി ദേശീയ എയർലൈനായ ടർക്കിഷ് പ്രവർത്തിപ്പിക്കുന്നത്.
അതേസമയം, 2020 മാർച്ച് 21നും 2020 ആഗസ്റ്റ് 31നും ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് എത്ര തവണ വേണമെങ്കിലും ടിക്കറ്റിൽ മാറ്റം വരുത്താനുള്ള അനുമതിയുണ്ടെന്ന് ടർക്കിഷ് എയർലൈൻസ് വെബ്സൈറ്റിൽ അറിയിച്ചു. 2021 ഡിസംബർ 31ന് മുമ്പായി ടിക്കറ്റ് തീയതി മാറ്റാനാകും. എത്ര തവണ വേണമെങ്കിലും തീയതി മാറ്റാം. ഇതിന് ചാർജ് ഈടാക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.
മറ്റൊരു വിമാനത്താവളത്തിലേക്ക് ടിക്കറ്റ് മാറ്റുമ്പോൾ ഉണ്ടാകുന്ന നിരക്കിലെ വ്യത്യാസം ഉപഭോക്താവ് വഹിക്കേണ്ടതാണ്. ടർക്കിഷ് എയർലൈൻസിെൻറ ഓഫീസ്, കാൾ സെൻറർ, ഒൺലൈൻ ചാനൽ, ടിക്കറ്റിംഗ് ഏജൻസികൾ എന്നിവ വഴി മാത്രമേ മാറ്റം വരുത്താനാകൂ. ടിക്കറ്റ് ഓപൺ ടിക്കറ്റാക്കുന്നതിന് യാത്രാ തീയതിക്ക് മുമ്പായി നിലവിലെ ബുക്കിങ് റദ്ദാക്കണം. ഇതിലുണ്ടാകുന്ന നിരക്ക് വ്യത്യാസവും യാത്രക്കാരൻ വഹിക്കണം. കോവിഡ് 19 സാഹചര്യത്തിൽ യാത്രക്കാർക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ നിർദേശങ്ങളും യാത്രാ മാനദണ്ഡങ്ങളും ടർക്കിഷ് എയർലൈൻസ് പുറത്തിറക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.