അൽ ഖോർ നസീം മെഡിക്കൽസെന്ററിൽ സേവനം ഇനി എല്ലാദിവസവും
text_fieldsഅൽ ഖോർ നസീം മെഡിക്കൽ സെന്റർ ‘ഓൾ ഡേ, എവരി ഡേ’ സേവന വിപുലീകരണങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽനിന്ന്
അൽ ഖോർ: ഖത്തറിലെ പ്രമുഖ ആരോഗ്യ സേവന ശൃംഖലയായ നസീം ഹെൽത്ത് കെയർ, അൽ ഖോർ ശാഖയിൽ അത്യാധുനിക സൗകര്യങ്ങളോടെ സേവനങ്ങൾ വിപുലീകരിച്ചു. സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി, സൗന്ദര്യവർദ്ധക ചികിത്സകൾ എന്നിവ ഉൾപ്പെടുത്തി "ഓൾ ഡേ, എവരി ഡേ" എന്ന പേരിൽ ആഴ്ചയിൽ ഏഴു ദിവസവും വിപുലമായ സൗകര്യങ്ങൾ, തടസ്സമില്ലാത്ത ഉറപ്പാക്കിയാണ് സേവനം വിപുലീകരിച്ചിരിക്കുന്നത്. അൽ ഖോർ, അൽ തഖീറ, സീമൈസിമ, റാസ് ലഫാൻ, അൽ ബൈത്ത് സ്റ്റേഡിയം പരിസരങ്ങളിലെ താമസക്കാർക്ക് തടസ്സമില്ലാതെ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മുനിസിപ്പൽ കൺട്രോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുൽ അസീസ് അഹമ്മദ് അൽ സയീദ്, മുനിസിപ്പൽ കൗൺസിൽ അംഗവും അൽ ഖോർ സ്പോർട്സ് ക്ലബ് ജനറൽ മാനേജറുമായ ഡോ. അബ്ദുല്ല മുഖല്ലദ് അൽ മർഖി എന്നിവർ ചേർന്ന് പുതിയ സേവനങ്ങളുടെ പ്രഖ്യാപനം നടത്തി. ചടങ്ങിൽ നസീം ഹെൽത്ത് കെയർ ജി.എം (ഓപ്പറേഷൻസ് & എച്ച്.ആർ) ബാബു ഷാനവാസ്, ജി.എം (കോർപറേറ്റ് റിലേഷൻസ്) ഡോ. മുനീർ അലി ഇബ്രാഹിം എന്നിവർ പങ്കെടുത്തു. പ്രവാസികൾക്കും ജോലി ചെയ്യുന്നവർക്കും കുടുംബങ്ങൾക്കും ഏറെ ആശ്വാസകരമാകുന്ന രീതിയിൽ വെള്ളിയാഴ്ച ഉൾപ്പെടെ ആഴ്ചയിലെ എല്ലാ ദിവസവും സെന്റർ പ്രവർത്തിക്കും. പീഡിയാട്രിക്സ്, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഡെർമറ്റോളജി, ഇന്റേണൽ മെഡിസിൻ, ഡെന്റൽ, ഇ.എൻ.ടി, ഗ്യാസ്ട്രോ എൻട്രോളജി, കാർഡിയോളജി, പൾമണോളജി തുടങ്ങിയ വിപുലമായ ഡിപ്പാർട്ട്മെന്റുകൾ അൽ ഖോർ നസീം മെഡിക്കൽ സെന്ററിൽ ലഭ്യമാണ്. ലേസർ നടപടിക്രമങ്ങൾ, ആന്റി ഏജിങ് ചികിത്സകൾ തുടങ്ങി ആധുനിക സൗകര്യങ്ങളോടെയുള്ള കോസ്മെറ്റിക് വെൽനസ് സേവനങ്ങൾക്കും അനുഭവസമ്പത്തുള്ള വിദഗ്ധരുടെ സേവനം ഉറപ്പാക്കും.
അറബ്, ഏഷ്യൻ ഉൾപ്പടെ വിവിധ സമൂഹങ്ങളിൽ നിന്നുള്ള കൂടുതൽ ഡോക്ടർമാരുടെ സേവനം ഉൾപ്പെടുത്തിയതിലൂടെ രോഗികൾക്ക് തങ്ങളുടെ മാതൃഭാഷയിൽ ആശയവിനിമയം നടത്താനും മികച്ച ചികിത്സ ഉറപ്പാക്കാനും സാധിക്കും. ഉയർന്ന നിലവാരമുള്ള ചികിത്സയും രോഗീ പരിചരണവും ഉറപ്പാക്കി പ്രദേശത്തെ ഏറ്റവും മികച്ച ആരോഗ്യ കേന്ദ്രമായി മാറാനാണ് അൽ ഖോർ നസീം മെഡിക്കൽ സെന്റർ ലക്ഷ്യമിടുന്നതെന്ന് നസീം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദ് മിയാൻദാദ് പറഞ്ഞു. സാധാരണക്കാർക്കും തടസ്സമില്ലാത്ത ചികിത്സ ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അൽ ഖോർ പ്രദേശത്തെ ആരോഗ്യ -പരിചരണ ആവശ്യങ്ങൾ നിറവേറ്റാൻ നസീം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

