Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകൂടുതൽ...

കൂടുതൽ സർവീസുകളും സൗകര്യങ്ങളുമായി മുവാസലാത്ത്​

text_fields
bookmark_border
കൂടുതൽ സർവീസുകളും സൗകര്യങ്ങളുമായി മുവാസലാത്ത്​
cancel

ദോ​ഹ: ബലിപെരുന്നാളിനോടനുബ​ന്ധി​ച്ച് വിവിധ ക്രമീകരണങ്ങളുമായി മുവ​ാസ​ലാ​ത്ത്. തെ​ര​ഞ്ഞെ​ടു​ത്ത റൂ​ട്ടു​ക​ളി​ലേ​ക്ക് അ​ധി​ക​സ​ര്‍വീ​സു​ക​ള്‍ ന​ട​ത്തും. ഏ​റ്റ​വു​മ​ധി​കം യാ​ത്രാ​ത്തി​ര​ക്കു​ള​ള സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ്​ കൂ​ടു​ത​ല്‍ സ​ര്‍വീ​സു​ക​ള്‍ ന​ട​ത്തു​ന്നത്​. ടാ​ക്സി​ക​ളു​ടെ സേ​വ​ന​ങ്ങ​ള്‍ക്കാ​യി  ട്രോ​ള്‍ ഫ്രീ ​ന​മ്പ​റാ​യ 8008294ല്‍ ​വി​ളി​ക്കാ​ം. മൊ​ബൈ​ല്‍ ആ​പ്പ് മു​ഖേ​ന​യും ബ​ന്ധ​പ്പെ​ടാം. ടൂ​റി​സം അ​തോ​റി​റ്റി​ക്ക് പി​ന്തു​ണ ന​ല്‍കു​ന്ന​തി​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍  ടാ​ക്സി സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കും. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നും സു​ഗ​മ​മാ​യ ഗ​താ​ഗ​തം സാ​ധ്യ​മാ​ക്കു​ന്ന​തി​നും വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാണ്​ മുവാസലാത്ത്​ ഏ​ര്‍പ്പെ​ടു​ത്തുക. മു​ന്‍വ​ര്‍ഷ​ങ്ങ​ളി​ല്‍ ചെയ്​തതുപോലുള്ള സൗകര്യങ്ങൾ ഇ​ത്ത​വ​ണ​യും ഏർപ്പെടുത്തുമെ​ന്ന് മു​വാ​സ​ലാ​ത്ത് കോ​ര്‍പ്പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വ​കു​പ്പി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് ആ​ൻറ്​ മീ​ഡി​യ എ​ക്സി​ക്യു​ട്ടീ​വ് അ​സ്സ​ദ് അ​ല്‍ഖെ​യ്ല്‍ പ​റ​ഞ്ഞു. 


ദോ​ഹ​യെ ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഏ​രി​യ, അ​ല്‍ഖോ​ര്‍ എ​ന്നി​വി​ട​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന രാ​ത്രി വൈ​കി വ​രെ​യും ന​ട​ത്തു​ന്ന സ​ര്‍വീ​സു​ക​ള്‍ നി​ര​വ​ധി​പേ​ര്‍ക്കാ​ണ് പ്ര​യോ​ജ​ന​മാ​കു​ന്ന​ത്. ദോ​ഹ​യി​ല്‍ ഈ​ദ് പ​രി​പാ​ടി​ക​ള്‍ ആ​സ്വ​ദി​ക്കു​ന്ന​തി​ന് ജ​ന​ങ്ങ​ള്‍ക്ക് വ​ള​രെ​യ​ധി​കം പ്ര​യോ​ജ​ന​ക​ര​മാ​ണ് അ​ധി​ക​സ​ര്‍വീ​സു​ക​ള്‍. ക​ര്‍വ ടാ​ക്സി സേ​വ​ന​ങ്ങ​ളും കാ​ര്യ​ക്ഷ​മ​മാ​ക്കും. ക​ര്‍വ​യു​ടെ​യും വി​വി​ധ ഫ്രാ​ഞ്ചൈ​സി​ക​ളു​ടേ​തു​മാ​യി 4000ല​ധി​കം ടാ​ക്സി​ക​ള്‍ സ​ര്‍വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഏ​ക​ദേ​ശം 80 ലി​മോ​സി​നു​ക​ളു​മു​ണ്ട്. 3800 ബ​സു​ക​ളി​ല്‍ 270ല​ധി​കം ബ​സു​ക​ളാ​ണ് പൊ​തു​ഗ​താ​ഗ​ത​സേ​വ​ന​ങ്ങ​ള്‍ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 52 റൂ​ട്ടു​ക​ളി​ലേ​ക്കാ​ണ് നി​ല​വി​ല്‍ സ​ര്‍വീ​സ് ന​ട​ത്തു​ന്ന​ത്. 2800 എ​ണ്ണം സ്കൂ​ള്‍ ബ​സു​ക​ളാ​ണ്. 65,000 വി​ദ്യാ​ര്‍ഥി​ക​ളാ​ണ് സ്കൂ​ള്‍ ബ​സ് സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. 700 ബ​സു​ക​ള്‍ രാ​ജ്യ​ത്തെ പ്ര​ധാ​ന​പ​രി​പാ​ടി​ക​ള്‍ക്കും മ​റ്റു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ഈ​ദ് ഉ​ള്‍പ്പ​ടെ​യു​ള്ള ആ​ഘോ​ഷ സ​ന്ദ​ര്‍ഭ​ങ്ങ​ളി​ലും പ്ര​ത്യേ​ക ഘ​ട്ട​ങ്ങ​ളി​ലു​മു​ള്‍പ്പ​ടെ മി​ക​ച്ച ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ പ്ര​തി​ബ​ദ്ധ​മാ​ണെ​ന്നും മുവ​ാസ​ലാ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​വ​ധി​ദി​ന​ങ്ങ​ളി​ല്‍ യാ​ത്രാ​ത​ട​സം ഒ​ഴി​വാ​ക്കു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​യി ആ​വ​ശ്യ​മാ​യ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ര്‍പ്പെ​ടു​ത്തും.  മുവ​ാസ​ലാ​ത്തി​​​​െൻറ ബ​സു​ക​ള്‍ക്ക് പു​റ​മേ, കൂ​ടു​ത​ല്‍ സ​ര്‍വീ​സു​ക​ളു​മാ​യി ക​ര്‍വ ടാ​ക്സി​ക​ളും ഉ​പ​യോ​ഗി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsservice mowasalat
News Summary - service mowasalat-qatar- qatar news
Next Story