സര്‍വിസ് കാര്‍ണിവല്‍ ജില്ല സംഗമങ്ങള്‍ സംഘടിപ്പിച്ചു
text_fieldsസര്‍വീസ് കാര്‍ണിവലിന്റെ മലപ്പുറം ജില്ലാതല പ്രചരണോദ്ഘാടനം പ്രവാസി വെല്‍ഫെയര്‍
വൈസ് പ്രസിഡന്റ് അനീസ് റഹ്മാന് നിർവഹിക്കുന്നു
ദോഹ: കഴിഞ്ഞ പത്തു വര്‍ഷക്കാലമായി പ്രവാസി വെല്‍ഫെയര്‍ ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഒരു പരിച്ഛേദമായിരിക്കും വരാനിരിക്കുന്ന സര്‍വിസ് കാര്‍ണിവലെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് റഹ്മാന് പറഞ്ഞു. പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 29 വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന സര്‍വിസ് കാര്‍ണിവലിന്റെ മലപ്പുറം ജില്ലതല പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരോ വ്യക്തിയുടെയും പ്രവാസത്തിൽ ആവശ്യമായ വ്യത്യസ്ത സേവനങ്ങളും പദ്ധതികളും ഒരു കുടക്കീഴില് ഒരുക്കുക എന്നതാണ് കാര്‍ണിവലിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് കാര്‍ണിവല്‍ ജനറല്‍ കണ്‍വീനര്‍ മജീദ് അലി പറഞ്ഞു. ഡോ. മുഹമ്മദ് അഫ്ലഹി ഇഖ്ബാല്‍, സംസ്ഥാന കമ്മിറ്റിയംഗം മുനീഷ് എ.സി, ജില്ല പ്രസിഡന്റ് അമീന് അന്നാര, ജനറല്‍ സെക്രട്ടറി ഫഹദ് മലപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനം തിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകളുടെ പ്രചാരണോദ്ഘാടനങ്ങളില് സംസ്ഥാന വൈസ് പ്രസിഡന്റ് നജ്ല നജീബ്, ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം മഖ്ബൂല്‍ അഹമ്മദ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ റഷീദ് അഹമ്മദ്, എം.ടി. അസീം, വിവിധ ജില്ല ഭാരവാഹികളായ നജീം കൊല്ലം, ഷറഫുദ്ദീന് എം.എസ് തുടങ്ങിയവര്‍ സംസാരിച്ചു.

