സര്‍വിസ് കാര്‍ണിവല്‍ ജില്ല പ്രചാരണോദ്ഘാടനം
text_fieldsസര്‍വിസ് കാര്‍ണിവല്‍ കോഴിക്കോട് ജില്ല പ്രചാരണോദ്ഘാടനം പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: പ്രവാസി വെല്‍ഫെയര്‍ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സര്‍വിസ് കാര്‍ണിവലിന്റെ ജില്ലാതല പ്രചാരണോദ്ഘാടനവും പ്രവര്‍ത്തക കൺവെന്‍ഷനും സംഘടിപ്പിച്ചു.
കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, വയനാട്, കോഴിക്കോട് തുടങ്ങി വിവിധ ജില്ലകളുടെ സംഗമങ്ങള്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സാദിഖ് ചെന്നാടന്‍, അനീസ് റഹ്മാന് തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി അഹമ്മദ് ഷാഫി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അന്‍വര്‍ വാണിയമ്പലം, സജ്ന സാക്കി, ശുഐബ് അബ്ദുറഹ്മാന്, ജില്ല പ്രസിഡന്റുമാരായ ആരിഫ് വടകര, മന്‍സൂര്‍ കണ്ണൂര്‍, മുഹ്സിന് പാലക്കാട്, ജില്ല ഭാരവാഹികളായ നജ്മല്‍ തുണ്ടിയില്‍, ഫൗസിയ ജൗഹര്‍ സംസാരിച്ചു.
പ്രവാസി വെല്‍ഫെയറിന്റെ പ്രവര്‍ത്തനങ്ങളും 29ന് നടക്കുന്ന സര്‍വിസ് കാര്‍ണിവലിന്റെ പരിപാടികളും വിശദീകരിച്ചു. വിവിധ സെഷനുകള്‍ക്കുള്ള രജിസ്ട്രേഷനുള്ള ജില്ലാതല കമ്മിറ്റികളും രൂപവത്കരിച്ചു.

