Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസെ​ന്യാ​ർ: ഹ​ദ്ദാ​ഖ്...

സെ​ന്യാ​ർ: ഹ​ദ്ദാ​ഖ് മ​ത്സ​ര​ത്തി​ൽ അ​ൽ ഫ​ലാ​ഹ് ടീ​ം ഒ​ന്നാമത്​

text_fields
bookmark_border
സെ​ന്യാ​ർ: ഹ​ദ്ദാ​ഖ് മ​ത്സ​ര​ത്തി​ൽ അ​ൽ ഫ​ലാ​ഹ് ടീ​ം ഒ​ന്നാമത്​
cancel

ദോ​ഹ: ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജി​ൽ ന​ട​ക്കു​ന്ന ഏ​ഴാ​മ​ത് സെ​ന്യാ​ർ ഫെ​സ്​​റ്റിെ​ൻ​റ ഭാ​ഗ​മാ​യു​ള്ള ഹ​ദ്ദാ​ഖ് മ​ത്സ​ര​ത്തി​ൽ അ​ൽ ഫ​ലാ​ഹ് ടീ​മി​ന് ഒ​ന്നാം സ്​​ഥാ​നം. തീ​ർ​ത്തും പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്​​ഥ​യി​ലും അ​ത്യ​ന്തം വീ​റോ​ടെ​യും വാ​ശി​യോ​ടെ​യും ന​ട​ന്ന ഹ​ദ്ദാ​ഖ് പോ​രാ​ട്ട​ത്തി​ൽ അ​ൽ ഖ​സ്സാ​ർ ടീം ​ര​ണ്ടും ഷ​റാ​ഈ​ഹ് മൂ​ന്നും സ്​​ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു. വ​ൻ ജ​ന​ക്കൂ​ട്ട​ത്തെ സാ​ക്ഷി​നി​ർ​ത്തി ഖ​ത്ത​റിെ​ൻ​റ പൈ​തൃ​ക​വും ത​നി​മ​യും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഹ​ദ്ദാ​ഖ് മ​ത്സ​രം ക​ഴി​ഞ്ഞെ​ത്തു​ന്ന​വ​രെ സ്വീ​ക​രി​ക്കാ​നാ​യി കു​ടും​ബ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളു​മ​ട​ങ്ങു​ന്ന വൻനി​ര ത​ന്നെ ക​താ​റ ബീ​ച്ചി​ലെ​ത്തി​യി​രു​ന്നു. 

മ​ത്സ​ര​ത്തിെ​ൻ​റ ര​ണ്ടാം ദി​നം പെ​യ്ത ക​ന​ത്ത മ​ഴ​യും വീ​ശി​യ​ടി​ച്ച കാ​റ്റും മ​ത്സ​രാ​ർ​ഥി​ക​ളെ ഒ​ട്ടും പി​ന്നോ​ട്ട​ടു​പ്പി​ച്ചി​ല്ല. മി​ക​ച്ച പ​രി​ശീ​ല​നം സി​ദ്ധി​ച്ചാ​ണ് ഓ​രോ ടീ​മി​ലെ​യും അം​ഗ​ങ്ങ​ൾ ക​ട​ലി​ൽ ചെ​ല​വ​ഴി​ക്കാ​ൻ എ​ത്തി​യ​ത്. ഖ​ത്ത​റിെ​ൻ​റ പാ​ര​മ്പ​ര്യ​വും ത​നി​മ​യും നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് പൂ​ർ​വീ​ക​രു​ടെ ജീ​വി​ത​രീ​തി​യെ സം​ബ​ന്ധി​ച്ച് പു​തു​ത​ല​മു​റ​ക്കാ​വ​ശ്യ​മാ​യ പ​രി​ജ്ഞാ​ന​വും പ​രി​ശീ​ല​ന​വും ന​ൽ​കു​ക​യെ​ന്ന​താ​ണ് സെ​ന്യാ​റിെ​ൻ​റ ല​ക്ഷ്യം. 

ഏ​റ്റ​വും വ​ലി​യ മ​ത്സ്യം പി​ടി​ക്കു​ന്ന​വ​ർ​ക്കു​ള്ള ൈപ്ര​സ്​​മ​ണി ഹ​ഖ്​​ല് ശ​മാ​ലി​ന് ല​ഭി​ച്ചു. ഒ​രു ല​ക്ഷം റി​യാ​ലാ​ണ് ഹ​ഖ്ൽ ശ​മാ​ലി​ന് ല​ഭി​ച്ച​ത്. 
ഹ​ദ്ദാ​ഖ് മ​ത്സ​ര​ത്തി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്​​ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം നാ​ല് ല​ക്ഷം, മൂ​ന്ന് ല​ക്ഷം, ര​ണ്ട് ല​ക്ഷം റി​യാ​ൽ എന്നിങ്ങനെയാണ്​ ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarmalayalamgulf newssenyar festival
News Summary - senyar festival-qatar-gulf news
Next Story