ഫാസിലിന് ഒരുമയുടെ യാത്രയയപ്പ്
text_fieldsഫാസിൽ കെ.കെ.സിക്ക് ഒരുമ ഖത്തർ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയപ്പോൾ
ദോഹ: ഖത്തർ ഒരുമ കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറി ഫാസിൽ കെ.കെ.സിക്ക് യാത്രയയപ്പും നിസ്വാർഥ സേവനത്തിനുള്ള അംഗീകാരമായി പുരസ്കാരവും നൽകി. ജീവകാരുണ്യ പ്രവർത്തനം മുൻനിർത്തിയാണ് പുരസ്കാരം. കഴിഞ്ഞ അഞ്ചു വർഷമായി അവശത അനുഭവിക്കുന്ന ആളുകൾക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തിൽ തുടക്കംകുറിച്ച സംഘടന ഇതിനകം നിരവധി നിരാലംബർക്ക് ആശ്രയമായിട്ടുണ്ട്.
റാഷിദ് മംഗലാട് അധ്യക്ഷത വഹിച്ചു. അബ്ദുല്ല കാസർകോട് ഉദ്ഘാടനം ചെയ്തു. കബീർ ഫാളിലി, അസ്മിർ അജ്മൽ ,അബ്ദുല്ല പാലക്കാട്, അസ്ലം സഖാഫി, നൗഫൽ മലപ്പുറം, അൻവർ, ശറഫുദ്ദീൻ സഖാഫി എന്നിവർ സംസാരിച്ചു. ഫാസിൽ കെ.കെ.സി മറുപടി പ്രസംഗം നടത്തി. സിറാജ് എം.പി സ്വാഗതവും സജീർ നന്ദിയും പറഞ്ഞു.

