എം.ഇ.എസിൽ യാത്രയയപ്പ്
text_fieldsയാത്രയയപ്പ് ചടങ്ങിൽ മികച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങൾ നേടിയവർ മാനേജ്മെന്റ്
കമ്മിറ്റി അംഗങ്ങൾക്കും പ്രിൻസിപ്പലിനുമൊപ്പം
ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽനിന്ന് 12ാം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സ്കൂൾ മാനേജ്മെന്റും അധ്യാപകരും യാത്രയയപ്പ് നൽകി. 510 വിദ്യാർഥികളാണ് ഈ വർഷം 12ാം തരം പൂർത്തിയാക്കുന്നത്. ഗവേണിങ് ബോർഡ് പ്രസിഡന്റ് കെ. അബ്ദുൽ കരീം മുഖ്യാതിഥിയായി.
പ്രിൻസിപ്പൽ ഹമീദ ഖാദർ ആശംസാസന്ദേശം നൽകി. പാഠ്യ, പാഠ്യേതര മേഖലയിൽ മികവ് പുലർത്തിയ വിദ്യാർഥികളെ സർട്ടിഫിക്കറ്റും മെമന്റോയും നൽകി ആദരിച്ചു. വിവിധ വിഷയങ്ങളിൽ സ്കൂൾ ടോപ്പർമാരായ മുഹമ്മദ് ബിലാൽ, ജെസ്വിൻ ബിനു ചാക്കോ, അഖിൽ അൻവർ, ഭവിഷ രാജേഷ്, നിയ ആൻ റജി, നൂർ റിസ്വാൻ എന്നിവർ ബെസ്റ്റ് ഔട്ഗോയിങ് സ്റ്റുഡന്റ് അവാർഡ് നേടി.
മുഹമ്മദ് സയാൻ, ലാവണ്യ ബൈജു (ബെസ്റ്റ് ഓൾറൗണ്ടർ), സയ്ദ് മുഹമ്മദ് യാസിർ, മീനാക്ഷി ഗണേഷ് (ടാലന്റ് ഓഫ് ദ ഇയർ), മുഹമ്മദ് ഹമദ് അഷ്ഫാഖ്, ഭാവന ബിജു ചാക്കോ (ബെസ്റ്റ് ഔട്ഗോയിങ് പെർഫെക്ട്), റെനിറ്റ് ജോൺസൺ, സുഹൈൽ കെ. സാൻഡ്, സുഹാന, അംതുൻ നൂർ (സ്പോർട്സ് ടാലന്റ്), മൈകൽ ജൊഫാൻ, സൈനബ് ഹാരിസ് (സ്കൗട് ആൻഡ് ഗൈഡ്), മുഹമ്മദ് ദാനിഷ്, ഫെബ വർഗീസ് (കാമ്പസ് കെയർ ഫോഴ്സ്) എന്നിവർ പുരസ്കാരങ്ങൾക്ക് അർഹരായി. ഗവേണിങ് ബോർഡ് അംഗങ്ങളായ ഖലീൽ, അഹമ്മദ് ഇഷാം, അഷ്റഫ് ഷറഫുദ്ദീൻ, കാഷിഫ് ജലീൽ, സ്കൂൾ അധ്യാപകർ എന്നിവർ പങ്കെടുത്തു.