വേൾഡ് മലയാളി കൗൺസിൽ സെമിനാർ
text_fieldsലോക മലയാളി കൗൺസിൽ ഖത്തർ സംഘടിപ്പിച്ച സെമിനാറിലെ മുഖ്യപ്രഭാഷകന്‍ ഉപഹാരം നൽകുന്നു
ദോഹ: ലോക മലയാളി കൗണ്‍സില്‍ ഖത്തര്‍ സെമിനാര്‍ സംഘടിപ്പിച്ചു.‘ഖോഫി വിത്ത് ഡബ്ല്യു.എം.സി’ എന്ന തലക്കെട്ടില്‍ നടന്ന സെമിനാറില്‍ പ്രസിഡന്റ് സുരേഷ് കരിയാട് അധ്യക്ഷത വഹിച്ചു. ചെയര്മാന് വി.എസ്. നാരായണന് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിശദീകരിച്ചു.
ജോയന്റ് ട്രഷറർ ബിനു പിള്ള സംസാരിച്ചു. കാജല്‍, ജെബി കെ. ജോണ്‍, സിദ്ദീഖ് പുറായില്‍, സാം കുരുവിള, അബ്ദുൽ ഗഫൂര്‍, ഷീല ഫിലിപ്പോസ്, സിമി, സുനിത ടീച്ചര്‍, ലിജി, വി.കെ. പുത്തൂര്‍, രഞ്ജിത് ചാലില്‍, സുനിത, സിനി, സിറാജ്, ജോജി, റംല, നസീഹ എന്നിവര്‍ നേതൃത്വം നല്കി.

