സമൂഹമാധ്യമ ദുരുപയോഗത്തിനെതിരെ സെമിനാർ
text_fieldsസോഷ്യൽ മീഡിയ ദുരുപയോഗത്തിനെതിരെ പൊലീസ് അക്കാദമി നടത്തിയ സെമിനാർ
ദോഹ: സമൂഹമാധ്യമ ദുരുപയോഗവും കുട്ടികളിലെ സ്വാധീനവും എന്ന വിഷയത്തിൽ പൊലീസ് അക്കാദമി, ജുവനൈൽ പൊലീസ് ഡിപ്പാർട്മെന്റുമായി സഹകരിച്ച് സെമിനാർ നടത്തി. കുട്ടികളുടെ സംരക്ഷണത്തിനും ഓൺലൈൻ അപകട സാധ്യതകളിൽനിന്ന് അവരെ സംരക്ഷിക്കുന്നതിനും ഗവേഷണങ്ങളും പഠനങ്ങളും വർധിപ്പിക്കണമെന്ന് സെമിനാറിൽ പങ്കെടുത്തവർ പറഞ്ഞു.സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതിന്റെ ഫലമായുണ്ടാകുന്ന മാനസിക, സാമൂഹിക പ്രത്യാഘാതങ്ങൾ ഗൗരവത്തോടെ കാണണം. സൈബർ കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങളും സെമിനാർ ചർച്ചചെയ്തു. സാമൂഹിക, മനഃശാസ്ത്ര മേഖലകളിലെ വിദഗ്ധരുടെ പങ്കാളിത്തം പരിപാടിയിൽ ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

