Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനിരോധിത ലിറിക ഗുളികകൾ...

നിരോധിത ലിറിക ഗുളികകൾ പിടിച്ചു

text_fields
bookmark_border
നിരോധിത ലിറിക ഗുളികകൾ പിടിച്ചു
cancel
camera_alt

പിടിച്ചെടുത്ത ലിറിക ഗുളികകൾ 

ദോഹ: രാജ്യത്തേക്ക്​ കടത്താൻ ശ്രമിച്ച നിരോധിത ലിറിക ഗുളികകൾ അധികൃതർ പിടികൂടി. ഹമദ്​ വിമാനത്താവളത്തിലെ കസ്​റ്റംസ്​ വകുപ്പാണ്​ ശ്രമം പരാജയപ്പെടുത്തിയത്​.

ഏഷ്യൻ രാജ്യത്തുനിന്നെത്തിയ യാത്രക്കാര​െൻറ ലഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു 600 ലിറിക ഗുളികകൾ ഉണ്ടായിര​ുന്നത്​. നിരോധിത വസ്​തുക്കൾ കടത്തുന്നതിനെതിരെ അധികൃതർ നിരന്തരം മുന്നറിയിപ്പ്​ നൽകുന്നുണ്ട്. വിമാനത്താവളം, തുറമുഖം, കര അതിർത്തിയിലടക്കം അത്യാധുനിക ഉപകരണങ്ങളാണ്​ ഇതിനായുള്ളത്​.

യാത്രക്കാര​െൻറ ശരീരഭാഷ മനസ്സിലാക്കി കുറ്റക്കാരെ പിടികൂടാൻ കഴിയുന്ന തരത്തിലുള്ള ആധുനിക ഉപകരണങ്ങൾ വരെയുണ്ട്​. മികച്ച പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ്​ എല്ലായിടത്തും നിയോഗിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lyric pills
News Summary - Seized prohibited lyric pills
Next Story