Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസീ​ലൈ​ൻ ബീ​ച്ച് ...

സീ​ലൈ​ൻ ബീ​ച്ച് ഒരുങ്ങുന്നു; ശൈ​ത്യ​കാ​ലത്തേക്ക്​

text_fields
bookmark_border
സീ​ലൈ​ൻ ബീ​ച്ച്  ഒരുങ്ങുന്നു; ശൈ​ത്യ​കാ​ലത്തേക്ക്​
cancel

ദോ​ഹ: സീ​ലൈ​ൻ ബീ​ച്ചിൽ 2018–2019 ശൈ​ത്യ​കാ​ല ക്യാ​മ്പിം​ഗ് സീ​സ​ണി​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ചു. ക്യാ​മ്പിം​ഗ് സീ​സ​ൺ വ​ൻ വി​ജ​യ​മാ​ക്കാ​നും ക്യാ​മ്പിം​ഗും പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ​വും ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കാ​നും ശ്ര​മി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വൃ​ത്ത​ങ്ങ​ൾ അ​ൽ റാ​യ ദി​ന​പ​ത്ര​ത്തോ​ട് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ക്യാ​മ്പേ​ഴ്സി​ന് വേ​ണ്ടി സീ​ലൈ​ൻ ബീ​ച്ച് അ​ട​ച്ചി​ട്ടു​വെ​ന്നും പ്ര​ത്യേ​ക ഫീ​സ്​ സ​ഹി​തം ചി​ല​ർ​ക്ക് മാ​ത്ര​മാ​യി ബീ​ച്ച് തു​റ​ന്നു കൊ​ടു​ക്കു​ന്ന​വെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളെ മ​ന്ത്രാ​ല​യം ത​ള്ളി​ക്ക​ള​ഞ്ഞു.

സീ​ലൈ​ൻ മേ​ഖ​ല​യാ​ണ് ക്യാ​മ്പിം​ഗ് സീ​സ​ണി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഏ​രി​യ​. സീ​സ​ണി​ലേ​ക്കു​ള്ള 60 ശ​ത​മാ​നം ക്യാ​മ്പു​ക​ളും സ്​​ഥി​തി ചെ​യ്യു​ന്ന​ത് സീ​ലൈ​നി​ലാണ്​. ഈ ​സീ​സ​ണി​ൽ ക്യാ​മ്പേ​ഴ്സി​നും സ​ന്ദ​ർ​ശ​ക​ർ​ക്കു​മാ​യി പു​തി​യ സേ​വ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ം. ക്യാ​മ്പിം​ഗ് സീ​സ​ണി​ലേ​ക്കാ​യി കൂ​ടു​ത​ൽ ഭ​ക്ഷ്യ, പാ​നീ​യ കേ​ന്ദ്ര​ങ്ങ​ൾ ആ​ദ്യ​മാ​യി അ​നു​വ​ദി​ക്കു​ം. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള നൂ​റോ​ളം ക​ച്ച​വ​ട​സ്​​ഥാ​പ​ന​ങ്ങ​ളാ​ണ് ക്യാ​മ്പിം​ഗ് സൈ​റ്റി​ന് സ​മീ​പം അ​നു​വ​ദി​ക്കു​ക​യെ​ന്നും മ​ന്ത്രാ​ല​യ വൃ​ത്തങ്ങൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sealine beach qatar
News Summary - see line beach-qatar-gulfnews
Next Story