Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫാ​ൽ​ക്ക​ണു​ക​ളെ...

ഫാ​ൽ​ക്ക​ണു​ക​ളെ കാ​ണാ​താ​യോ? സ​ഹാ​യ​ത്തി​ന് ഇ​നി സു​ര​ക്ഷ പ​ട്രോ​ളി​ങ്

text_fields
bookmark_border
Security Patrolling for find out falcons
cancel

ദോ​ഹ: ഓ​മ​നി​ച്ചു​വ​ള​ർ​ത്തു​ന്ന ഫാ​ൽ​ക്ക​ൺ പ​ക്ഷി​ക​ളെ കാ​ണാ​താ​യോ? സു​ര​ക്ഷ പ​ട്രോ​ളി​ങ്ങി​ന്റെ അ​ക​മ്പ​ടി​യോ​ടെ അ​വ​യെ വീ​ണ്ടെ​ടു​ക്കാം. ഫാ​ൽ​ക്ക​ണു​ക​ളെ തേ​ടി ഖ​ത്ത​റി​ലെ വ്യ​വ​സാ​യ ന​ഗ​ര​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ ഫാ​ൽ​ക്ക​ൺ ഉ​ട​മ​ക​ൾ​ക്ക് ഇ​നി​മു​ത​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ടാം.

ന​ഷ്ട​പ്പെ​ട്ട ഫാ​ൽ​ക്ക​ണു​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് അ​വ​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സു​ര​ക്ഷ പ​ട്രോ​ളി​ങ്ങി​ന്റെ സ​ഹാ​യ​ത്തോ​ടെ റാ​സ് ല​ഫാ​ൻ, മെ​സ​യി​ദ്, ദു​ഖാ​ൻ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​ക​ളി​ൽ പ്ര​വേ​ശി​ക്കാം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ക്യൂ​രി​റ്റി​യാ​ണ് സ​ഹാ​യ​വു​മാ​യി ഒ​പ്പ​മു​ണ്ടാ​വു​ക.

അ​ധി​കൃ​ത​രു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​തി​ന്റെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ പോ​സ്റ്റ് ചെ​യ്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ഹാ​യ​ത്തി​നാ​യി മ​സ​യി​ദ് (40138645, 40138644), ദു​ഖാ​ൻ (40141000, 40142400), റാ​സ് ല​ഫാ​ൻ (40146555,40146444) എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ഹോ​ട്ട്‌​ലൈ​ൻ ന​മ്പ​റു​ക​ളും മ​ന്ത്രാ​ല​യം പോ​സ്റ്റി​നൊ​പ്പം ഉ​ൾ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - Security Patrolling for find out falcons
Next Story