പശ്ചിമേഷ്യയിലെ സുരക്ഷ; യു.എസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം
text_fieldsയു.എസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ പങ്കെടുത്തവർ
ദോഹ: പശ്ചിമേഷ്യയിലെ സുരക്ഷയും സമാധാനവും ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. ഐക്യരാഷ്ട്രസഭയുടെ 81ാമത് ജനറൽ അസംബ്ലിയുടെ സമ്മേളനത്തിനിടെ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് സംഘടിപ്പിച്ച വിവിധ രാഷ്ട്രത്തലവന്മാരുടെ യോഗത്തിലാണ് ഖത്തർ അമീർ പങ്കെടുത്തത്.
ജോർഡാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറാ, തുർക്കിയ പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ, കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, ഇറാഖ് പ്രധാനമന്ത്രി അലി ഫാലിഹ് അൽ സെയ്ദി, ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൂലി, ലെബനൻ പ്രധാനമന്ത്രി ഡോ. നവാഫ് സലാം തുടങ്ങിയ ഭരണാധികാരികൾ പങ്കെടുത്തു.
യു.എൻ ജനറൽ അസംബ്ലിയുടെ സമ്മേളനത്തിനിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനയും ഇന്ത്യയുടെ
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും കണ്ടുമുട്ടിയപ്പോൾ
യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി, ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവരുൾപ്പെടെ പശ്ചിമേഷ്യയിലെ നയതന്ത്ര പ്രതിനിധികളും ഉന്നതതല യോഗത്തിന്റെ ഭാഗമായി. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും യോഗത്തിൽ സംബന്ധിച്ചു.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സുരക്ഷാ സാഹചര്യങ്ങൾ, ഊർജ്ജ വിതരണ മേഖലയിലും ആഗോള സാമ്പത്തിക രംഗത്തും ഇവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്നിവ വിലയിരുത്തി. മേഖലയിൽ സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിന് ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ നേതാക്കൾ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

