ലുസൈൽ സ്റ്റേഡിയത്തിൽനിന്ന് വീണ് സുരക്ഷാ ജീവനക്കാരൻ മരിച്ചു
text_fieldsദോഹ: ലോകകപ്പ് ഫുട്ബാൾ വേദിയായ ലുസൈൽ സ്റ്റേഡിയം ഡ്യൂട്ടിക്കിടെ വീണു പരിക്കേറ്റ സുരക്ഷാ ജീവനക്കാരൻ മരിച്ചു. ഡിസംബർ 10നായിരുന്നു കെനിയക്കാരനായ ജോൺ ജുവാ കിബുയി (24) ലുസൈൽ സ്റ്റേഡിയത്തിൻെറ മുകൾ നിലയിൽ നിന്നും താഴെ വീണ് ഗുരുതര പരിക്കേറ്റത്. ഉടൻ അടിയന്തര ചികിത്സ ലഭ്യമാക്കി ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ബുധനാഴ്ച മരണപ്പെടുകയായിരുന്നുവെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻറ് ലെഗസി അറിയിച്ചു.
അപകട സാഹചര്യത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി സുപ്രീം കമ്മിറ്റി വ്യക്തമാക്കി. കുടുംബത്തിൻെർയും സുഹൃത്തുക്കളുടെ ദുഖത്തിൽ പങ്കുചേരുന്നതായി എസ്.സി അനുശോചന സന്ദേശത്തിൽ അറിയിച്ചു. അദ്ദേഹത്തിനുള്ള ആനൂകൂല്യങ്ങളെല്ലാം കുടുംബത്തിന് നൽകുമെന്നും വ്യക്തമാക്കി. ഡിസംബർ ഒമ്പതിന് അർജൻറീന -നെതർലൻഡ്സ് ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് സ്റ്റേഡിയം വേദിയായിരുന്നു.

