മേഖല ഓഫിസ് ഉദ്ഘാടനം
text_fieldsഇന്ത്യൻ ഇസ്ലാഹി സെന്റർ വക്റ മേഖല ഓഫിസ് ഉദ്ഘാടനം പ്രസിഡന്റ് കെ.എൻ. സുലൈമാൻ മദനി നിർവഹിക്കുന്നു
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ വക്റ മേഖല ഓഫിസിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ.എൻ. സുലൈമാൻ മദനി നിർവഹിച്ചു.
വക്റ മുനിസിപ്പാലിറ്റി ഓഫിസിന്റെ സമീപത്തുള്ള ബിൽഡിങ്ങിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.
ഉദ്ഘാടന യോഗത്തിൽ ഇസ്ലാഹി സെന്റർ ഉപദേശക സമിതി ചെയർമാൻ ഇ. ഇബ്രാഹിം, ജനറൽ സെക്രട്ടറി റഷീദ് അലി, മറ്റ് ഭാരവാഹികളായ അബ്ദുൽ ലത്തീഫ് നല്ലളം, അലി ചാലിക്കര, മുജീബ് മദനി, ഉമർ ഫാറൂഖ്, സിറാജ് ഇരിട്ടി, സാജിദ് അലി, അംറാസ് എന്നിവർ സംസാരിച്ചു.
വക്റ മേഖല പ്രസിഡന്റ് അബ്ദുൽ ഗഫൂർ യോഗനടപടികൾ നിയന്ത്രിച്ചു. റബീഹ് സ്വാഗതവും മൊയ്ദീൻ ഷാ നന്ദിയും പറഞ്ഞു.
എല്ലാ തിങ്കളാഴ്ചകളിലും രാത്രി എട്ടു മണിക്ക് കെ.എൻ. സുലൈമാൻ മദനിയുടെ നേതൃത്വത്തിൽ ഖുർആൻ ക്ലാസ് നടക്കുമെന്ന് മേഖല ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 55221797 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

