Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി.സി.സി സെക്രട്ടറി ജനറലുമായി അമീർ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ജി.സി.സി സെക്രട്ടറി ജനറലുമായി അമീർ കൂടിക്കാഴ്ച നടത്തി
cancel

ദോഹ: അമീരി ദിവാനിലെത്തിയ ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്​ദുല്ലതീഫ് ബിൻ റാഷിദ് അൽ സയാനി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഗൾഫ് സഹകരണ സമിതിയുടെ സംയുക്ത നടപടികളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. 
ജി.സി.സി രാഷ്​ട്ര നേതാക്കളുടെ 17ാമത് യോഗത്തിൽ ചർച്ച ചെയ്യാനിരിക്കുന്ന അജണ്ടകളിലെ പ്രധാന വിഷയങ്ങളും യോഗത്തി​​െൻറ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ടും അമീർ–ഡോ. അൽ സയാനി കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു. 

ജി.സി.സി രാജ്യങ്ങളും അമേരിക്കയും തമ്മിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയുമായി ബന്ധപ്പെട്ടും ഇരു നേതാക്കളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - secretary
Next Story