അൽ സദ്ദിന് രണ്ടാം ജയം
text_fieldsഖത്തർ സ്റ്റാർസ് ലീഗിൽ അൽ അറബിക്കെതിരായ മത്സരത്തിൽ അൽ സദ്ദിന്റെ അക്രം അഫിഫിയുടെ മുന്നേറ്റം
ദോഹ: ആദ്യമത്സരത്തിലെ തോൽവിയുടെ ആഘാതത്തിൽനിന്നും ഉജ്ജ്വലമായി തിരികെയെത്തി അൽ സദ്ദ്. തുടർച്ചയായി രണ്ടാം മത്സരത്തിലും അഞ്ച് ഗോളിന്റെ ജയം സ്വന്തമാക്കിയ അൽ സദ്ദ് പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തിരികെയെത്തി. സ്പാനിഷ് താരം റഫ മുയികയുടെ ഹാട്രിക് ഗോൾ മികവിൽ 5-0ത്തിന് അൽ അറബിയെയാണ് തോൽപിച്ചത്. ജിയോവനി, അക്രം അഫിഫ് എന്നിവർ ഓരോ ഗോളും നേടി.
മറ്റൊരു മത്സരത്തിൽ ഖത്തർ എസ്.സി അൽ ഷമാലിനെ ഏകപക്ഷീയമായ ഒരു ഗോളിനും തോൽപിച്ചു. അൽദുഹൈൽ 1-0ത്തിന് ഉംസലാലിനെയും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

