രണ്ടാമത് മാരിടൈം ഇന്ത്യ ഉച്ചകോടിയിൽ ഖത്തറും
text_fieldsദോഹ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത രണ്ടാമത് മാരിടൈം ഇന്ത്യ ഉച്ചകോടി 2021ൽ ഖത്തറും പങ്കെടുക്കുന്നു.ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഖത്തറിനെ പ്രതിനിധാനംചെയ്ത് വെർച്വൽ ഉച്ചകോടിയിൽ പങ്കെടുത്തത്. സമുദ്രസംബന്ധമായ ഉച്ചകോടിയുടെ ഭാഗമായി നടന്ന മന്ത്രിതല സെഷനിലാണിത്. മാരിടൈം മേഖലയുടെ വികാസം, തുറമുഖങ്ങൾ, പരിസ്ഥിതിയും സുസ്ഥിരതയും തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു.
മന്ത്രിമാരും സമുദ്രമേഖലയിലെ വിദഗ്ധരും ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള മാരിടൈം കമ്പനികളുടെ ചെയർമാന്മാരും സി.ഇ.ഒമാരും മാരിടൈം മേഖലയിൽ നിക്ഷേപം ഇറക്കുന്നതിെൻറ ഭാഗമായി നിരവധി ആഗോള സാമ്പത്തിക ധനകാര്യ സംഘടനകളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
മാർച്ച് നാലിന് അവസാനിക്കുന്ന ഉച്ചകോടിയിൽ മാരിടൈം ഇൻഡസ്ട്രിയിലെ വിവിധ സംരംഭങ്ങളും ചെറുകിട, ഇടത്തരം കമ്പനികളും ഗവേഷകരും അക്കാദമികരംഗത്തെ പരിചയസമ്പന്നരും പങ്കെടുക്കും.കോവിഡാനന്തര ലോകത്തെ സമുദ്രമേഖലയിലെ പുതിയ െട്രൻഡുകളും ഭാവി പരിപാടികളും രണ്ടാമത് മാരിടൈം ഇന്ത്യാ ഉച്ചകോടിയിൽ ചർച്ച ചെയ്യും.
ഗതാഗത വാർത്താവിനിമയ മന്ത്രാലയം, മവാനി ഖത്തർ, ഖത്തർ നാവിഗേഷൻ (മിലാഹ), ക്യുടെർമിനൽസ് എന്നിവയിൽനിന്നുള്ള മുതിർന്ന പ്രതിനിധികളാണ് ഖത്തരി സംഘത്തിലുള്ളത്. വർഷങ്ങളായി ഇന്ത്യയും ഖത്തറും തമ്മിൽ വിവിധ മേഖലകളിൽ മികച്ച ബന്ധമാണുള്ളത്.
ഖത്തറിൽനിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമതാണ്.കസ്റ്റംസ് ജനറൽ അതോറിറ്റി (ജി.എ.സി) പുറത്തുവിട്ട ഡിസംബറിലെ കണക്കുകളിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.2019-20 കാലയളവിൽ ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരബന്ധം 10.95 ബില്യൻ ഡോളർ കടന്നിരുന്നു. ഊർജ, നിക്ഷേപ മേഖലകളിലടക്കം ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം ശക്തമാണ്. 2027 ആകുമ്പോഴേക്കും ദ്രവീകൃത പ്രകൃതിവാതകശേഷി 126 മില്യണ്‍ ടണ്ണായി ഉയര്‍ത്താന്‍ ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്.
2018-2019 കാലയളവില്‍ ഇരുരാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷിവ്യാപാരം 12 ബില്യണിലധികം ഡോളറിേൻറതാണ്. ഖത്തറിെൻറ ഇന്ത്യയിലേക്കുള്ള പ്രധാന കയറ്റുമതി പെട്രോകെമിക്കല്‍സ്, എൽ.എന്‍.ജി, രാസവളങ്ങള്‍, സള്‍ഫര്‍, ഇരുമ്പ് പൈറൈറ്റുകള്‍ തുടങ്ങിയവയാണ്.
ആക്സസറികള്‍, മനുഷ്യനിര്‍മിത നൂല്, തുണിത്തരങ്ങള്‍, കോട്ടണ്‍ നൂല്, ഗതാഗത ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ലോഹങ്ങള്‍, അയിരുകള്‍, ധാതുക്കള്‍ എന്നിവയാണ് ഖത്തര്‍ പ്രധാനമായും ഇന്ത്യയില്‍നിന്നും ഇറക്കുമതി ചെയ്യുന്നത്.ഇന്ത്യയിൽ ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുടെ (ക്യു.ഐ.എ) ഓഫിസ് തുറക്കാൻ ഖത്തർ പദ്ധതിയിടുന്നതായി ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഈയടുത്ത് പറഞ്ഞിരുന്നു.
മാർച്ചിൽ ഇന്ത്യൻ സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ ഖത്തറും ഇന്ത്യയും തമ്മിലുള്ള വാണിജ്യബന്ധം 11 ബില്യൻ ഡോളറിലെത്തും.കോവിഡ് മഹാമാരിയടക്കമുള്ള കടുത്ത പ്രതിസന്ധികൾക്കിടയിലും ഇന്ത്യയും ഖത്തറും തമ്മിലുള്ള വാണിജ്യ, വ്യാപാരബന്ധം കൂടുതൽ ശക്തി പ്രാപിച്ചിരിക്കുകയാണെന്നും അംബാസഡർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.