ദോഹ: വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷിത്വം ഉറപ്പുവരുത്തുന്നതിെൻ റ ഭാഗമായി ചൈല്‍ഡ് കാര്‍ സീറ്റുകൾ രാജ്യത്ത് നിർബന്ധമാക്കുന്നു. ഇതിെൻറ ഭാഗമായു ള്ള ബോധവല്‍ക്കരണ ക്യാമ്പയിന് തുടക്കമായി. വാഹനങ്ങളില്‍ കുട്ടികളു ടെ സുരക്ഷ ഉ റപ്പാക്കുന്നതിനുള്ള ദേശീയപദ്ധതി(ഖത്തര്‍ നാഷണല്‍ ചൈ ല്‍ഡ് പാസഞ്ചര്‍ സേഫ്റ്റി പ്രോഗ്രാം)ക്ക് കഴിഞ്ഞദിവസമാണ് തുടക്കമായത്. ‘ഗ ാലി’ എന്നാണ് ക്യാമ്പയിന് പേരിട്ടിരിക്കുന്നത്. ഒരാള്‍ക്ക് തെൻറ കുഞ്ഞ് എ ത്രത്തോളം അമൂല്യമാണെന്ന് വിശേഷിപ്പിക്കുന്നതിനായാണ് ‘ഗാലി’ എന്ന ഖത്തരി വാക്ക് ഉപയോഗിച്ചിരിക്കുന്നത്.
ര ക്ഷിതാക്കള്ക്കിടയില് പ്രത്യേകിച്ചും മാതാക്കള്‍ക്കിടയില്‍ ചൈല്‍ഡ് കാര്‍ സീറ്റുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വ്യാപകമാക്കുകയാണ് ലക്ഷ്യം. പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പയിന്. വാഹനങ്ങളില്‍ കുട്ടികളുടെ സീറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമനിര്‍മാണം നടത്തുന്നതിെൻറ ആദ്യചുവടുവെപ്പന്ന നിലയില്‍ക്കൂടിയാണ് പരിപാടി. റിയര്‍ സീറ്റുകളിലെ യാ ത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിനും പദ്ധതിയുണ്ട്. വുമണ്‍സ് വെല്‍നസ് ആൻറ് റിസര്‍ച്ച് സെന്ററില്‍ പൊതുജനാരോഗ്യമന്ത്രി ഡോ.ഹനാന് ബിന്‍ മുഹമ്മദ് അല്‍കുവാരി പദ്ധതി ഉദ്ഘാടനം ചെയ്തു. ഖത്തറിലെ നിരത്തുകളില്‍ സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും പ്രത്യേകിച്ചും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ ഖത്തര്‍ പ്രതിബദ്ധമാണെന്ന് ഡോ.അല്‍കുവാരി പറഞ്ഞു.
നിയമത്തില്‍ ഉടന്‍ മാറ്റംവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആഭ്യന്ത രമന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ കേണല്‍ മുഹമ്മദ് റാദി അല്‍ ഹജ്രി പറഞ്ഞു. ചൈല്‍ഡ് പാസഞ്ചര്‍ സീറ്റും റിയര്സീറ്റിലുള്ളവര്ക്ക് സീറ്റുബെല്‍റ്റും നിര്ബന്ധമാക്കുന്നതുള്പ്പടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയായിരിക്കും മാറ്റം. ഈ മാറ്റങ്ങള്‍ യാഥാര്‍ഥ്യമാകുന്നതിന് സമയമെടുക്കും. ആദ്യചുവടുവയ്പ്പെന്ന നിലയില്‍ ‘ഗാലി’ലൂടെ ചൈല്‍ഡ് സീറ്റ് ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വ്യാപകമാക്കും.
വുമണ്‍സ് വെല്‍നസ്സ് ആന്റ് റിസര്‍ച്ച് സെന്ററില്‍ ആദ്യ ഗലൈയ് സ്റ്റേഷന്റെ ഉദ്ഘാടനവും പൊതുജനാരോഗ്യമന്ത്രി നിര്‍വഹിച്ചു. വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച പാസഞ്ചര്‍ സേഫ്റ്റി ടെക്നീഷ്യന്‍സിനെ യാണ് ഇവിടേക്ക് നിയോഗിച്ചിരിക്കുന്നത്. കാറുകളില്‍ ചൈല്‍ഡ് സേഫ്റ്റി സീറ്റുകള്‍ ഫിറ്റ് ചെയ്യുന്നതിന് രക്ഷിതാക്കളെ ഈ ടെക്നീഷ്യന്മാര് സഹായിക്കും. ഹമദ് രാജ്യാന്തര ട്രെയിനിങ് സെന്ററിന്റെ(എച്ച്ഐടിസി) മേല്‍നോട്ടത്തിലായിരിക്കും സ്റ്റേഷന്റെ പ്രവര്‍ത്തനം. ഈ വര്‍ഷം കൂടുതല്‍ സ്റ്റേഷനുകള്‍ തുറക്കാന്‍ തീരുമാ നിച്ചിട്ടുണ്ട്.
പ്രതിവര്‍ഷം 20,000ലധികം കുഞ്ഞുങ്ങള്‍ ഖത്തറിൽ പിറന്നുവീഴുന്നതിനാല് ക്യാമ്പയിന് പ്രസക്തിയേറെയാണെന്ന് എ ച്ച്ഐടിസിയുടെയും ‘ഗാലി’ പ്രോഗ്രാമിന്റെയും ഡയറക്ടറായ ഡോ.ഖാലിദ് അബ്ദുല്‍നൂര്‍ സെയ്ഫുദ്ദീന്‍ ചൂ ണ്ടിക്കാട്ടി. ഭാവിയില്‍ പുതിയ നിയമനിര്‍മാണങ്ങള്‍ പുറപ്പെടുവിക്കുമെന്നും കാര്അപകടങ്ങളില് കുട്ടികള്‍ പ രിക്കേല്ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ഗതാഗതസുരക്ഷ സംബന്ധിച്ച ദേശീയ കമ്മിറ്റിയുടെ സെക്രട്ടറി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍മാലികി പറഞ്ഞു.
പൊതുജനാരോഗ്യമന്ത്രാലയത്തിനു പുറമെ ആഭ്യന്തരമന്ത്രാലയം, ഹമദ് മെഡി ക്കല്‍ കോര്പ്പറേഷന്, കോണ്കോ ഫിലിപ്പ്സ്, സാലിഹ് അല്‍ ഹമദ് അല്‍മനാ കമ്പനി എന്നിവയുടെയെല്ലാം സഹകരണത്തോടെയാണ് ക്യാമ്പയിന്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2019 3:39 AM GMT Updated On
date_range 2019-03-19T09:09:02+05:30വാഹനങ്ങളിൽ കുട്ടിസീറ്റ് നിർബന്ധമാക്കുന്നു
text_fieldsNext Story