അൽ വക്റ തീരത്ത് പരിശോധന: കടലാമകളെ ചത്ത നിലയിൽ കണ്ടെത്തി
text_fieldsഅൽ വക്റ തീരത്ത് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽനിന്ന്
ദോഹ: അൽ വക്റ തീരത്തിന് സമീപം നടത്തിയ പരിശോധനയിൽ കടലാമകളെ ചത്ത നിലയിൽ കണ്ടെത്തി. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ പട്രോളിങ്ങിനിടെയാണ് അഞ്ച് കടലാമകളെ ചത്ത നിലയിൽ കണ്ടെത്തിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അൽ വക്റ മറൈൻ യൂണിറ്റ് അവശ്യമായ നടപടികൾ സ്വീകരിച്ചു. രാജ്യത്തെ സമുദ്ര ജീവികളെ സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യവും പരിസ്ഥിതി സന്തുലിതാവസ്ഥയും നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങൾ മന്ത്രാലയം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

