ദോഹ: മരുഭൂമിയിലൂടെയുള്ള സാഹസിക വാഹനമോടിക്കലായ ഡ്യൂൺ ബാഷിംഗിനിടയിൽ അപകടങ്ങൾ പതിവാണ്. ഒന്നുപിഴച്ചാൽ ജീവൻതന്നെ അപകടത്തിലായേക്കാം. 2018ലെ കണക്കുകൾ പ്രകാരം വാഹനാപകടത്തിൽ ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്ന മേഖലകളിൽ അഞ്ചാമതാണ് സീലൈൻ ഏരിയ. 2018ൽ മാത്രം എട്ടു പേർ വിവിധ അപകടങ്ങളിലായി മരണമടഞ്ഞു. സീലൈൻ മേഖലയിലെ വാഹനപകടങ്ങൾ കുറക്കുന്നതിന് 24 മണിക്കൂറും തുടരുന്ന പേട്രാളിങ്ങുൾപ്പെടെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. സീലൈനിലെ വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് കർശന നടപടികളുമായി ഗതാഗത വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി ഷോപ്പുകളിലും ഗതാഗത വകുപ്പ് പരിശോധന ശക്തമാക്കും. സീലൈൻ മേഖലയിലെ വാഹനപകടങ്ങൾ കുറക്കുകയെന്ന ലക്ഷ്യം വെച്ചാണ് ഗതാഗത വകുപ്പ് നടപടികൾ. ഡ്യൂൺ ബഗ്ഗികളും മോട്ടോർബൈക്കുകളും വാടകക്ക് നൽകുന്ന ഷോപ്പുകളിൽ പരിശോധന കർശനമാക്കുന്നുണ്ട്. മാനദണ്ഡങ്ങൾക്ക് വിധേയമായി മന്ത്രാലയങ്ങളിൽ നിന്നുള്ള അനുമതിയോടെയാണ് ഇവ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2019 2:53 AM GMT Updated On
date_range 2019-11-10T08:23:33+05:30മരുഭൂ സാഹസിക ഡ്രൈവിങ്; ശ്രദ്ധയില്ലെങ്കിൽ ജീവന് അപകടം
text_fieldsNext Story