സമുദ്ര യാത്രക്ക് ഇനി മെട്രാഷ് രണ്ടിലൂടെ അപേക്ഷിക്കാം
text_fieldsദോഹ: സമുദ്ര യാത്രക്കാർക്ക് അപേക്ഷ സമർപ്പിക്കുന്നതിന് ഇനി സ്മാർട്ട് ഫോൺ മതിയാകും. സമുദ്രയാത്രക്ക് അപേക്ഷ സമർപ്പിക്കുന്നതടക്കമുള്ള സേവനങ്ങൾ ആഭ്യന്തരമന്ത്രാലയത്തിൻെറ മെട്രാഷ് രണ്ട് ആപ്പിൽ ഉൾപ്പെടുത്തിയതോടെയാണിത്.
സമുദ്രയാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് അവരുടെ പരിശ്രമവും സമയവും ലാഭിക്കാൻ മെട്രാഷിലെ പുതിയ സേവനം ഏറെ സഹായകമാകുമെന്ന് കോസ്റ്റ് ആൻഡ് ബോർഡർ സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിലെ കിഴക്കൻ മേഖല മേധാവി മേജർ അഹ്മദ് അൽ സുലൈതി പറഞ്ഞു.
വാരാന്ത്യദിവസങ്ങളിലും അവധി ദിവസങ്ങളിലുമായി പ്രത്യേകിച്ച് വേനലവധിക്കാലത്ത് നിരവധി ആളുകളാണ് കടലിൽ പോകുന്നത്. പുതിയ ഒാൺലൈൻ സേവനം രജിസ്േട്രഷൻ ഓഫിസിലും ഫ്ലോട്ടിങ് സെൻററുകളിലുമെത്തുന്ന കടൽ യാത്രക്കാരുടെ തിരക്ക് കുറക്കും. ഖത്തർ റേഡിയോയിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രാഷ് രണ്ട് ആപ്പിലെ കോസ്റ്റ് ഗാർഡ് സർവിസ് എന്ന ഐക്കണിലാണ് റിക്വസ്റ്റ് സെയിലിങ് ട്രാൻസാക്ഷൻ സേവനം ലഭ്യമാകുക.
ഇവിടെ അപേക്ഷകർ യാത്ര ചെയ്യുന്ന രീതിയുടെ വിശദാംശങ്ങൾ, യാത്രക്കുള്ള ഉദ്ദേശ്യം, യാത്ര ചെയ്യുന്ന സ്ഥലം, പുറത്തു പോകുന്നതിനുള്ള സ്ഥലം, മടങ്ങുന്ന സ്ഥലം, സമയം, ബന്ധപ്പെടാനുള്ള നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകണം. വാട്ടർ സ്കൂട്ടർ റൈഡർമാർ ലൈഫ് ജാക്കറ്റ് പോലെയുള്ള സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണം. സ്കൂട്ടറിൻെറ രജിസ്േട്രഷൻ നമ്പർ കാണാൻ വിധത്തിൽ സ്ഥാപിക്കണം. റൈഡർമാർ എണ്ണ വ്യവസായ സ്ഥാപനങ്ങളിൽ നിന്നും ഒരു നോട്ടിക്കൽ മൈൽ സുരക്ഷിത അകലം പാലിക്കണം. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

