ഖത്തറിൽ കടല്‍പ്പശുക്കൾ വർധിച്ചതായി കണക്കുകൾ
text_fieldsഡുേഡാങ് അഥവാ കടൽപ്പശു
ദോഹ: ഖത്തരി ഡുഗോങ് അഥവാ കടല്‍പ്പശുക്കളുടെ എണ്ണത്തില്‍ വര്‍ധന. നിലവില്‍ കടല്‍പ്പശുക്കള്‍ 840 ആയാണ് വര്‍ധിച്ചത്. 30 വർഷത്തെ ഏറ്റവും കൂടുതലുള്ള വർധനയാണിത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, ഖത്തര്‍ യൂനിവേഴ്സിറ്റി, എക്സോണ്‍ മൊബീല്‍ റിസർച് ഖത്തര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പദ്ധതികളാണ് വിജയം വരിച്ചത്. 7500 വർഷത്തിലേറെയായി ഖത്തരി സമുദ്രത്തിൽ വസിക്കുന്ന ജലസസ്തനിയാണ് കടൽപ്പശു.
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ പ്രകൃതി സംരക്ഷണ വകുപ്പ് കടല്‍പ്പശുക്കളെ സംരക്ഷിക്കുന്നതിനും അവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടത്തുന്നതിനും ശ്രദ്ധ ചെലുത്തിയിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍പ്പശുക്കളെ കാണുന്നത് ആസ്ട്രേലിയയിലാണ്. അതിനു പിന്നാലെ രണ്ടാം സ്ഥാനത്താണ് ഖത്തറുള്ളത്.
ഖത്തറിലെ കടല്‍പ്പശുക്കളുടെ ചരിത്രത്തിന് 7500 വര്‍ഷങ്ങളുടെയെങ്കിലും പഴക്കമുണ്ടാകുമെന്നാണ് കരുതുന്നത്. കടലിൻ െറമണവാട്ടി എന്നര്‍ഥം വരുന്ന ലാറ്റിന്‍ പദമായ സൈറീനിയ കുടുംബത്തില്‍ പെടുന്ന കടല്‍പ്പശുക്കള്‍ ആഫ്രിക്കയിലാണ് ആദ്യമായി കണ്ടെത്തിയത്. ഏകദേശം 60 ദശലക്ഷം വര്‍ഷമെങ്കിലും ഈ ജീവിവർഗത്തിന് പഴക്കമുണ്ടാകുമെന്നുമാണ് കരുതുന്നത്. മീനുകളുടേയും കടലാമകളുടേയും ഭക്ഷണസ്രോതസ്സായ കടല്‍ പുല്‍മേടുകള്‍ നിലനിര്‍ത്തുന്നതില്‍ കടല്‍പ്പശുക്കള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഖത്തര്‍ യൂനിവേഴ്സിറ്റിയിലെ ഡോ. മെഹ്സിന് അല്‍ യാഫെ അഭിപ്രായപ്പെട്ടു.
ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിന് മികച്ച സംഭാവനകളാണ് കടല്‍പ്പശുക്കള്‍ നൽകുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവിവർഗത്തില്‍ ഉള്‍പ്പെടുന്ന കടല്‍പ്പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനെക്കുറിച്ചും കൂടുതല്‍ പഠിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
തീരദേശ വികസനം, ജലമലിനീകരണത്തിന് കാരണമാകുന്ന വ്യവസായിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലൂടെ കടല്‍പ്പശുക്കളുടെ ഭക്ഷ്യസ്രോതസ്സുകള്‍ തകര്‍ക്കപ്പെടുന്നതാണ് അവയുടെ വംശനാശത്തിന് പ്രധാന കാരണമാകുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആവശ്യമായ കടല്‍ പുല്‍മേടുകള്‍ മതിയായ രീതിയിലില്ലെങ്കില് അവയുടെ ഭക്ഷണവും പ്രജനനവും നടക്കില്ല.
മത്സ്യബന്ധന വലകളില്‍ ആകസ്മികമായി കുടുങ്ങുന്നതും കടല്‍പ്പശുക്കളുടെ നാശത്തിന് കാരണമാകുന്നുണ്ട്.കടല്‍പ്പശുക്കളെ സംരക്ഷിക്കുന്നതിന് തങ്ങള്‍ നിക്ഷേപം നടത്തുന്നതായി എക്സോണ്‍ മൊബീല്‍ റിസർച് ഖത്തറിലെ സാങ്കേതിക ഗവേഷണ സൂപ്പര്‍വൈസര്‍ ഇസ്മാഈല്‍ അല്‍ശൈഖ് പറഞ്ഞു.
ഖത്തർ ദേശീയ മ്യൂസിയത്തിൻെറ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തിരിക്കുന്നത് കടൽപ്പശുവിനെയാണ്.മ്യൂസിയത്തിെൻറ സുസ്ഥിരത, പരിസ്ഥിതി ബോധവത്കരണത്തിെൻറ പ്രാധാന്യത്തെയാണ് ഡുഗോങ്ങിനെ ഭാഗ്യചിഹ്നമായി തെരഞ്ഞെടുത്തതിലൂടെ പ്രതിഫലിക്കുന്നത്. ഇതിനുമുമ്പ് നടത്തിയ പഠനത്തിൽ ഖത്തറിൽ 600 മുതൽ 700 വരെ ഡുഗോങ്ങുകളെ കണ്ടെത്തിയിരുന്നത്. മത്സ്യബന്ധനം, കപ്പലുകളുടെ നീക്കം, മലിനീകരണം എന്നിവ കാരണം ഡുഗോങ്ങുകളുടെ നിലനിൽപുതന്നെ അപകടത്തിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.