Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്ക്രീ​ന്‍ ഫോ​ര്‍...

സ്ക്രീ​ന്‍ ഫോ​ര്‍ ലൈ​ഫ് ബ്രാ​ൻറ്​ അം​ബാ​സ​ഡ​റെ നിയമിച്ചു

text_fields
bookmark_border
സ്ക്രീ​ന്‍ ഫോ​ര്‍ ലൈ​ഫ് ബ്രാ​ൻറ്​ അം​ബാ​സ​ഡ​റെ നിയമിച്ചു
cancel

ദോ​ഹ: ഉ​ദ​രാ​ര്‍ബു​ദ സ്ക്രീ​നിം​ഗ് ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പ്രൈ​മ​റി ഹെ​ല്‍ത്ത് കെ​യ​ര്‍ കോ ​ര്‍പ​റേ​ഷ​ന്‍ അ​ഖീ​ല്‍ സാ​ല​ിഹ് അ​ല്‍ ജ​നാ​ഹി​യെ സ്ക്രീ​ന്‍ ഫോ​ര്‍ ലൈ​ഫ് ബ്രാ​ന്റ് അം​ബാ​സ​ഡ​റാ​യി നി​യ​മ ി​ച്ചു. ശൈ​ഖ ലീ​ന ബി​ന്‍ത് നാ​സ​ര്‍ ബി​ന്‍ ഖാ​ലി​ദ് ആൽഥാ​നി, ഷെ​ഫ് ആ​യി​ഷ അ​ല്‍ ത​മി​മി, ആ​ദി​ല്‍ അ​ല്‍ അ​ന്‍സാ ​രി തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ര്‍ കാമ്പയി​ന് പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഖ​ത്ത​ര്‍ ടി ​വി​യി​ലും ഖു​ര്‍ആ​ന്‍ ക​രീം റേ​ഡി​യോ​യി​ലും അ​വ​താ​ര​ക​നും പ്രോ​ഗ്രാം പ്രൊ​ഡ്യൂ​സ​റു​മാ​ണ് അ​ഖീ​ല്‍ സാ​ലി​ഹ് അ​ല്‍ ജ​നാ​ഹി. ഖ​ത്ത​റി​ല്‍ ജീ​വി​ക്കു​ന്ന എ​ല്ലാ​വ​രും ശ​രി​യാ​യ സ​മ​യ​ത്ത് ഉ​ദ​രാ​ര്‍ബു​ദ സ്ക്രീ​നിം​ഗ് നി​ര്‍വ്വ​ഹി​ക്ക​ണ​മെ​ന്നും വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഈ ​കാ​ര്യ​ത്തി​ന് അ​ഖീ​ല്‍ സാ​ലി​ഹ് അ​ല്‍ ജ​നാ​ഹി​യെ ബ്രാ​ന്റ് അം​ബാ​സ​ഡ​റാ​യി ല​ഭി​ച്ച​തി​ല്‍ ഏ​റെ സ​ന്തു​ഷ്ടി​യു​ണ്ടെ​ന്നും പ്രൈ​മ​റി ഹെ​ല്‍ത്ത് കെ​യ​ര്‍ കോ​ര്‍പ​റേ​ഷ​ന്‍ സ്ക്രീ​നിം​ഗ് പ്രോ​ഗ്രാം​സ് മാ​നേ​ജ​ര്‍ ഡോ. ​ശൈ​ഖ അ​ബു ശൈ​ഖ പ​റ​ഞ്ഞു.


ഇ​ത്ത​ര​മൊ​രു പ്ര​ധാ​ന​പ്പെ​ട്ട പ​രി​പാ​ടി​യോ​ട് സ​ഹ​ക​രി​ക്കു​ന്ന​തും മാ​റ്റ​ത്തി​ലേ​ക്ക് വ​ഴി​തു​റ​ക്കു​ന്ന​തും ത​നി​ക്ക് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് അ​ല്‍ ജ​നാ​ഹി പ​റ​ഞ്ഞു.
പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ക്രീ​നിം​ഗ് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ക്ക് വി​ധേ​യ​നാ​യ അ​ദ്ദേ​ഹം എ​ല്ലാ​കാ​ര്യ​ങ്ങ​ളും എ​ളു​പ്പ​വും വേ​ഗ​ത്തി​ലും സ്വ​കാ​ര്യ​മാ​യു​മാ​ണ് നി​ര്‍വ്വ​ഹി​ക്കു​ന്ന​തെ​ന്ന് വി​ശ​ദീ​ക​രി​ച്ചു. പു​തി​യ രീ​തി​യി​ലു​ള്ള മി​ക​ച്ച ക്ലി​നി​ക്കു​ക​ളും പ്രൊ​ഫ​ഷ​ണ​ല്‍ ജീ​വ​ന​ക്കാ​രും അ​ഭി​ന​ന്ദ​നം അ​ര്‍ഹി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഖ​ത്ത​റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ര​ണ്ടാ​മ​ത്തെ കാ​ന്‍സ​ര്‍ ആണ് ഉ​ദ​രാ​ര്‍ബു​ദം. അ​ന്‍പ​തി​നും 74നും ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രെ ഉ​ദ്ദേ​ശി​ച്ചാ​ണ് സ്ക്രീ​നിം​ഗ് ന​ട​ത്തു​ന്ന​ത്. ത​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ കു​റി​ച്ച് ന​ല്ല സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രി​ശോ​ധ​ന​ക്കും അ​പ്പോ​യ്ന്‍മെ​ന്റി​നും 8001112 എ​ന്ന ന​മ്പ​റി​ല്‍ വിളിക്കാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​ല്‍ വ​ക്റ, ലി​ബൈ​ബ്, റൗ​ദ അ​ല്‍ ഖാ​ഇ​ല്‍ ഹെ​ല്‍ത്ത് സെ​ന്റ​റു​ക​ളി​ല്‍ ഇ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsscreen for life brand
News Summary - screen for life brand-qatar-qatar news
Next Story