സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ ലീഡർമാരുടെ യോഗം
text_fieldsസ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ ലീഡർമാരുടെ
യോഗത്തിൽ എം.ഇ.എസ് ഇന്ത്യൻ സകൂളിൽനിന്ന് പങ്കെടുത്തവർ
ദോഹ: ഖത്തർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ (ക്യു.എസ്.ജി.എ) 2025-26 അധ്യയന വർഷത്തെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലീഡർമാരുടെ ആദ്യ യോഗത്തിൽ എം.ഇ.എസ് ഇന്ത്യൻ സകൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലീഡർമാർ പങ്കെടുത്തു. വാർഷിക പദ്ധതി അവതരണവും അടുത്ത വർഷത്തേക്കുള്ള മാർഗനിർദേശങ്ങൾ നൽകുക എന്നിവ ലക്ഷ്യമിട്ടായിരുന്നു യോഗം. ഉത്തരവാദിത്തമുള്ള, സമൂഹത്തോട് പ്രതിബദ്ധതയുള്ള പൗരന്മാരെ വാർത്തെടുക്കുന്നതിൽ ഖത്തറിലെ സ്കൗട്ട് പ്രസ്ഥാനത്തിന്റെ പ്രാധാന്യം സെഷനിൽ പങ്കെടുത്തവർ ഉന്നയിച്ചു.
വിദ്യാർഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള നിരവധി പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന വാർഷിക പദ്ധതി യോഗത്തിൽ അവതരിപ്പിച്ചു. ‘ട്രാൻസ്ഫോർമിങ് അവർ വേൾഡ് 2030 അജണ്ട’ പദ്ധതിയുമായി ഈ വർഷത്തെ പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്നതിന് ഊന്നൽ നൽകി. ഭീഷണിപ്പെടുത്തൽ, ശാരീരിക ദുരുപയോഗം, അവഗണന, ചൂഷണം എന്നിവ തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നാഷനൽ കമ്മിറ്റി ഫോർ പ്രൊട്ടക്ഷൻ ഫ്രം ഹാമിന്റെ പങ്കിനെക്കുറിച്ചും കരീം സംസാരിച്ചു.
സ്കൗട്ട് ആക്ടിവിറ്റീസ് കൺസൾട്ടന്റ് അഹ്മദ് ഖമീസ് അൽ യൂസഫ്, ഫസ്റ്റ് സ്കൗട്ട് ആക്ടിവിറ്റീസ് എക്സ്പർട്ട് മുന ജുമാ അൽ മൻസൂരി, പരംജീത് കൗർ ഭുള്ളർ എന്നിവർ മന്ത്രാലയത്തിന്റെ പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു. വരാനിരിക്കുന്ന പരിപാടികളെക്കുറിച്ചും പുതിയ അംഗങ്ങൾക്കായുള്ള രജിസ്ട്രേഷൻ നടപടികളെക്കുറിച്ചും വിശദീകരിച്ചു. സ്കൂളിനെ പ്രതിനിധീകരിച്ച് ഓവറോൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഇൻ ചാർജ് രാജേഷ് കെ.എസ്, ഗൈഡ്സ് ലീഡർ ആശ വി. നായർ, ഫെൻസി പത്രോസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

