‘മധ്യ നൂറ്റാണ്ടുകളിലെ ശാസ്ത്ര പ്രതിഭകൾ’; പുസ്തക പ്രകാശനം നടത്തി
text_fields‘മധ്യ നൂറ്റാണ്ടുകളിലെ ശാസ്ത്ര പ്രതിഭകൾ’ പുസ്തക പ്രകാശന ചടങ്ങിൽനിന്ന്
ദോഹ: കവാടം ബുക്സ് പ്രസിദ്ധീകരിച്ച ‘മധ്യ നൂറ്റാണ്ടുകളിലെ ശാസ്ത്രപ്രതിഭകൾ’ എന്ന പഠന ഗ്രന്ഥത്തിന്റെ ഖത്തർതല പ്രകാശനം പ്രമുഖരുടെ പങ്കാളിത്തം കൊണ്ടും ചർച്ചകൾ കൊണ്ടും വ്യതിരിക്തമായി. മലയാളത്തിലെ സമഗ്ര ഇസ്ലാമിക ഓൺലൈൻ പോർട്ടലായ കവാടം ഡോട്ട് കോം സി.ഇ.ഒയും പുസ്തകത്തിന്റെ എഡിറ്ററുമായ ഡോ. ജാബിർ അമാനി പരിപാടിക്ക് അധ്യക്ഷത വഹിച്ചു.
320 പേജുകളുള്ള പുസ്തകത്തിന്റെ ചീഫ് എഡിറ്റർ എഴുത്തുകാരനും പണ്ഡിതനുമായ അബ്ദുൽ ജബ്ബാർ തൃപ്പനച്ചിയാണ്. മുൻ കാലിക്കറ്റ് യൂനിവേഴ്സിറ്റി വി.സി ഡോ. കെ. മുഹമ്മദ് ബഷീർ ആമുഖം എഴുതിയ പുസ്തകം മധ്യ നൂറ്റാണ്ടുകളിലെ 48 ശാസ്ത്ര പ്രതിഭകളുടെ ചരിത്രം ഗഹനമായി വിശകലനം ചെയ്യുന്നുണ്ട്. ദോഹയിലെ സംസം റസ്റ്റാറന്റിൽ നടന്ന പ്രകാശന ചടങ്ങിൽ ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് സെക്രട്ടറി ജാഫർ തയ്യിൽ, ഖത്തർ ഇന്ത്യൻ ഓഥേഴ്സ് ഫോറം പ്രസിഡന്റ് ഡോ. കെ.സി. സാബു, എഴുത്തുകാരനും ഫാമിലി ട്രെയിനറുമായ ഡോ. താജ് ആലുവ, ഇസ്ലാം ഓൺ വെബ് ഡയറക്ടർ ഫൈസൽ നിയാസ് ഹുദവി, കവാടം ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് നല്ലളം, എഫ്.സി.സി ഡയറക്ടർ ഹബീബ് റഹ്മാൻ കിഴിശ്ശേരി, മുജീബ് റഹ്മാൻ മദനി, അതീഖ് റഹ്മാൻ, ജി.പി. കുഞ്ഞാലിക്കുട്ടി, ഷംല ജാഫർ, ഹാരിസ് പി.ടി., നസീർ പാനൂർ, ഡോ. റസീൽ മൊയ്തീൻ, അഫ്നിത പുളിക്കൽ, ഫൈസൽ സലഫി, ഷമീർ പി.കെ., ഹമദ് ബിൻ സിദ്ദീഖ്, അസ്ലം താജ്, ഫഹ്സിർ റഹ്മാൻ എന്നിവർ പങ്കെടുത്തു. മിദ്ലാജ് ലത്തീഫ്, മുഹമ്മദ് റാഫി, നിജാസ്, അലി റഷാദ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
ചടങ്ങിൽ ഐ.സി.സി, ഐ.സി.ബി.എഫ്, എഫ്.സി.സി ലൈബ്രറികൾക്കായുള്ള പുസ്തകങ്ങൾ കൈമാറി. പുസ്തകത്തിന്റെ കോപ്പികൾ ദോഹയിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

