Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമലേഷ്യ സയൻസ്​...

മലേഷ്യ സയൻസ്​ എക്​സിബിഷനിൽ ഖത്തർ തിളക്കം

text_fields
bookmark_border

ദോഹ: മലേഷ്യയിൽ നടന്ന ഇൻറർനാഷനൽ ഇൻവെൻഷൻ ആൻറ്​ ഇന്നൊവേഷൻ എക്​സിബിഷനിൽ ​(െഎടിഇഎക്​സ്​) ഖത്തറിന്​ നാല്​ സ്വർണ മെഡലും രണ്ട്​ വെള്ളിമെഡലും. സിമൈസിമ സെകൻഡറി സ്​കൂൾ ഫോർ ബോയ്​സ്​, അൽവക്​റ സെകൻഡറി സ്​കൂൾ ഫോർ ബോയ്​സ്​, അംന ബിൻത്​ വഹബ്​ സെകൻഡറി സ്​കൂൾ ഫോർ ഗേൾസ്​, അൽ ഗുവൈരിയ പ്രിപറേറ്ററി സ്​കൂൾ ഫോർ ഗേൾസ്​ എന്നീ സ്​കൂൾ വിദ്യർഥികളുടെ വിവിധ പ്രൊജക്​ടുകൾ​ പ്രദർശനത്തിൽ സ്വർണമെഡൽ നേടി. ഹസ്സൻ ബിൻ താബിത്​ സെകൻഡറി സ്​കൂൾ ഫോർ ബോയ്​സ്​, ഖത്തർ ടെക്​നിക്കൽ സെകൻഡറി സ്​കൂൾ ഫോർ ബോയ്​സ്​ എന്നീ സ്​കൂളുകളുടെ പ്രൊജക്​ടുകൾ ആണ്​ വെള്ളിമെഡൽ നേടിയത്​.

കന്നുകാലി ഫാമുകൾ സൗരോർജം ഉപയോഗിച്ച്​ തണുപ്പിക്കുന്ന ഖത്തരി വിദ്യാർഥികളുടെ പ്രൊജക്​ട്​ ഏറെ ശ്രദ്ധ നേടി. അന്ധരായ ആളുകൾ നീന്തു​േമ്പാൾ ഉണ്ടാകുന്ന തടസങ്ങൾ ഒഴിവാക്കാനുള്ള പ്രത്യേക സ്​മാർട്ട്​ ഗ്ലാസുകളുടെ രൂപകത്​പന, ആദ്യഘട്ടത്തിൽ തന്നെ അൽഷൈമേഴ്​സ്​ രോഗം ഉണ്ടാകുന്ന വയോജനങ്ങൾക്ക്​ സഹായകരമാകുന്ന ഇലക്​ട്രോ മാഗ്​നറ്റിക്​ ഗ്ലാസുകളുടെ രൂപകത്​പനയും ഇൗ രംഗത്തെ ഗവേഷണവും, സ്​കൂൾ എമർജൻസി പരിപാടിയുമായി ബന്ധ​െപ്പട്ട പ്രൊജക്​ടുകൾ എന്നിവയാണ്​ ഖത്തരി വിദ്യാർഥികൾ അവതരിപ്പിച്ചത്​.മലേഷ്യയിലെ പ്രദർശനം അന്താരാഷ്​ട്ര തലത്തിൽ ശാസ്​ത്രമേഖലയിലെ പ്രധാന മൽസരങ്ങളിലൊന്നാണ്​.

ശാസ്​ത്രമേഖലയിൽ തത്​പരരായ ബിസിനസ്​ മേഖലയിലുള്ളവർക്കും നിർമാതാക്കൾക്കും ഉള്ള വലിയ അവസരമാണ്​ ഖത്തരി വിദ്യാർഥികളുടെ നേട്ടമെന്ന്​ അധികൃതർ പറയുന്നു. ആറ്​ പ്രിപറേറ്ററി, സെകൻഡറി സ്​കൂളുകളിലെ 12 അംഗ വിദ്യാർഥി സംഘമാണ്​ ഖത്തറിനെ പ്രതിനിധീകരിച്ച്​ പ​െങ്കടുത്തത്​. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തി​​െൻറ നേതൃത്വത്തിൽ ഖത്തർ നാഷനൽ റിസർച്ച്​ ഫണ്ട്​, ഖത്തർ ഫൗണ്ടേഷ​​െൻറ ഖത്തർ സയൻസ്​ ആൻറ്​ ടെക്​നോളജി പാർക്ക്​ എന്നിവ നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ്​ വിവിധ അന്താരാഷ്​ട്ര ശാസ്​ത്ര ഗവേഷണ ​പരിപാടികളിൽ ഖത്തർ പ​െങ്കടുക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsScience Exhibition
News Summary - science exhibition-qatar-gulf news
Next Story