Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറിപ്പബ്ലിക്​...

റിപ്പബ്ലിക്​ ദിനാഘോഷവുമായി സ്കൂളുകൾ

text_fields
bookmark_border
റിപ്പബ്ലിക്​ ദിനാഘോഷവുമായി സ്കൂളുകൾ
cancel
camera_alt

പേൾ മോഡേൺ സ്കൂളിൽ നടന്ന റിപ്പബ്ലിക്​ ദിനാഘോഷ ചടങ്ങിൽ ഡയറക്ടർ സി.എം. നിസാർ ദേശീയപതാക ഉയർത്തുന്നു

പേൾ സ്കൂൾ

ദോഹ: പേൾ മോഡേൺ സ്കൂളിൽ നടന്ന റിപ്പബ്ലിക്​ ദിനാഘോഷ ചടങ്ങിൽ ഡയറക്ടർ സി.എം. നിസാർ ദേശീയപതാക ഉയർത്തി. ഡയറക്ടർമാരായ അഷ്​റഫ്​ മഠത്തിൽ, പ്രണവ്​ പ്രദീപ്​, അബ്​ദുല്ല അബ്​ദുൽഗഫൂർ, ജെഫ്​ എന്നിവർക്കൊപ്പം സ്കൂൾ അധ്യാപകരും ജീവനക്കാരും പ​ങ്കെടുത്തു. കോവിഡ്​ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.

ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ

ശാന്തിനികേതന്‍ ഇന്ത്യന്‍സ്കൂളില്‍ റിപ്പബ്ലിക്ദിനം വിപുലമായി ആഘോഷിച്ചു. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഓൺലൈൻ വഴിയായിരുന്നു പരിപാടികള്‍.

'ഏകഭാരത്‌, ശ്രേഷ്ഠഭാരത്‌' എന്ന ശീർഷ്കത്തില്‍ ഹിമാചല്‍‌പ്രദേശ്, കേരളം സംസ്ഥാനങ്ങളുടെ സാംസ്കാരികപൈതൃകത്തെ പ്രതിനിധാനം ചെയ്ത്​ ശാസ്ത്രീയനൃത്തം, നാടോടിനൃത്തം, പ്രഭാഷണം, ദേശഭക്തിഗാനം തുടങ്ങിയവ കോർത്തിണക്കി വിദ്യാർഥികള്‍ ഒരുക്കിയ പരിപാടികള്‍ വർണാഭമായി. 'ഇന്ത്യയുടെ 100 വർഷങ്ങള്‍-എന്‍റെ കാഴപ്പാടില്‍' വിഷയത്തിൽ വിദ്യാർഥികള്‍ തയാറാക്കിയ ഛായാചിത്രങ്ങളുടെ പ്രദർശനവും നടന്നു.

സ്കൂള്‍ മാനേജ്മെന്‍റ്​ കമ്മിറ്റി വൈസ് പ്രസിഡന്‍റ്​ അൻവര്‍ ഹുസൈൻ ദേശീയപതാക ഉയർത്തി. പ്രിൻസിപ്പല്‍ ഡോ. സുഭാഷ് നായര്‍ റിപ്പബ്ലിക്​ ദിന സന്ദേശം നൽകി.

ഐഡിയൽ ഇന്ത്യൻ സ്കൂൾ

കോവിഡ്​ നിയന്ത്രണങ്ങൾക്കിടയിലും ദേശഭക്​തിയുമായി ഐഡിയൽ ഇന്ത്യൻ സ്കൂളിൽ റിപ്പബ്ലിക്​ ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ സെയ്​ദ്​ ഷൗക്കത്ത്​ അലി ദേശീയപതാക ഉയർത്തി റിപ്പബ്ലിക്​ ദിന സന്ദേശം നൽകി. ഡോ. ശൈഖ്​ ഇഹ്​തഷുമുദ്ദീൻ ഖുർആൻ പാരായണം ചെയ്തു. അൻവർസാദത്ത്​ ആതിഥേയത്വം വഹിച്ചു.

അധ്യാപകരുടെ നേതൃത്വത്തിൽ ദേശീയഗാനം ആലപിച്ചുകൊണ്ട്​ ചടങ്ങുകൾ അവസാനിപ്പിച്ചു.

വിവിധ വിഭാഗം മേധാവികൾ, അധ്യാപകർ, ​ജീവനക്കാർ എന്നിവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:republic day
News Summary - schools celebrated republic day
Next Story