Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വകാര്യ സ്കൂളുകൾക്ക്​...

സ്വകാര്യ സ്കൂളുകൾക്ക്​   ഗ്രേഡിങ് ഉടൻ; രക്ഷിതാക്കൾക്ക്​ അനുഗ്രഹമാകും

text_fields
bookmark_border
സ്വകാര്യ സ്കൂളുകൾക്ക്​   ഗ്രേഡിങ് ഉടൻ; രക്ഷിതാക്കൾക്ക്​ അനുഗ്രഹമാകും
cancel
ദോഹ: സ്വകാര്യ സ്കൂളുകളുടെ വിദ്യാഭ്യാസ ഗുണനിലവാരം അടിസ്ഥാനമാക്കി  ഗ്രേഡിങ് ഏര്‍പ്പെടുത്താന​ുളള നീക്കങ്ങളുമായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ട്​. വിദ്യാഭ്യാസ ഗുണനിലവാരം, ഫീസ്ഘടന എന്നിവയുടെ  അടിസ്ഥാനത്തിലായിരിക്കുമിത്​. ഗ്രേഡിങ് സംവിധാനം രക്ഷിതാക്കള്‍ക്ക് ഏറെ സഹായകമാകും എന്നാണ്​ പൊതുവെയുള്ള വിലയിരുത്തൽ. തങ്ങളുടെ മക്കള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കുന്ന സ്കൂളുകള്‍ എങ്ങനെ തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ ഗ്രേഡിംങ്​ മാനദണ്ഡമാകും. സ്കൂളുകളുടെ ഫീസ് ഘടനയും ഗ്രേഡിംങുകളുടെ അടിസ്ഥാനത്തിലായിരിക്കും. ബന്ധപ്പെട്ട അതോറിറ്റികള്‍ സ്കൂളുകളുടെ ഗുണനിലവാരം അനുസരിച്ചായിരിക്കും  ഫീസ് ഘടന നിർണ്ണയിക്കുക. എ, ബി, സി, ഡി എന്നിങ്ങനെയാണ്​  സ്കൂളുകളുടെ ഗ്രേഡിംങ്​ രൂപപ്പെടുത്തുക. ഇൗ നടപടികൾ ഉൗർജിതമായി മുന്നോട്ടുപോകുകയാണ്​. മികച്ച ഗുണനിലവാരവും തങ്ങളെക്കൊണ്ട്​ നൽകാൻ കഴിയുന്ന ഫീസ് ഘടനയുമുള്ള സ്കൂളുകള്‍ തെരഞ്ഞെടുക്കാന്‍ രക്ഷിതാക്കൾക്ക്​ ഇൗ സംവിധാനം വഴി കഴിയും. അതേസമയം ഗ്രേഡിംങ്​ നടത്തി സ്​കൂളു​കളുടെ നിലവാരത്തെ കുറിച്ച്​ ഉടൻ വെളിപ്പെടുത്തുമെന്ന്​ മന്ത്രാലയത്തിലെ സ്വകാര്യ സ്കൂള്‍ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ ഹമദ് അല്‍ ഗാലി അറിയിച്ചു. പുതിയ സ്വകാര്യ സ്കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും തുറക്കാനായി ഇതുവരെ എഴുപതോളം അപേക്ഷകള്‍  വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്​ ലഭിച്ചതായും അദ്ദേഹം അറിയിച്ചു. അപേക്ഷകള്‍  സ്വീകരിക്കുന്ന അവസാന ദിവസം അടുത്തമാസം30 വരെ ദീർഘിപ്പിച്ചിട്ടുണ്ട്​. ഖത്തര്‍ റേഡിയോയുടെ ‘ഗുഡ്ഈവനിങ് ദോഹ പരിപാടി’യില്‍ സംസാരിക്കവെയാണ് അല്‍ഗാലി പുതിയ നയത്തെ കുറിച്ചറിയിച്ചത്​. സ്വകാര്യ സ്കൂളുകളുടെ ഭരണനിര്‍വഹണം പ്രധാനമായും മൂന്നു വകുപ്പുകളെ കേന്ദ്രീകരിച്ചാണന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സ്കൂള്‍ കാര്യ വകുപ്പ്, ലൈസന്‍സിങ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സ​െൻറര്‍, സ്വകാര്യ സ്കൂള്‍ ലൈസന്‍സിങ് എന്നിവയാണിത്​. ഫീസ് വര്‍ധന ആവശ്യപ്പെട്ട് ഈ വര്‍ഷം 127 അപേക്ഷകള്‍ ലഭിച്ചെങ്കിലും മാനദണ്ഡങ്ങൾ പരിശോധിച്ച്​ 38 സ്കൂള്‍, കിൻറര്‍ഗാര്‍ട്ടനുകളുടെ അപേക്ഷകള്‍ക്കാണ്​ അംഗീകാരം നൽകിയത്​. 
കോമ്പീറ്റൻറ്​ വകുപ്പിലെ പ്രത്യേക സംഘം ഭരണനിര്‍വഹണം, സാമ്പത്തികം, സാങ്കേതികം തുടങ്ങിയ വിവിധ വസ്​തുതകൾ  വിശകലനം ചെയ്​താണ്​ ഫീസ് വര്‍ധന വേണമോ എന്ന്​ തീരുമാനിക്കുന്നത്​. മൂന്ന് വര്‍ഷം കൂടുമ്പോഴാണ് സ്കൂള്‍ ഫീസ് നവീകരണത്തിനുള്ള അപേക്ഷകൾ പരിഗണിക്കുക. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇതല്ലാതെയും പരിഗണിക്കും. 
നിക്ഷേപകരുടെയും രക്ഷിതാക്കളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും സ്​കൂൾ ഫീസുകളുടെ വർധനവിൽ തീരുമാനം ഉണ്ടാകുക. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - school
Next Story