Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്​​കൂ​ൾ സ​മ​യ​മാ​റ്റം...

സ്​​കൂ​ൾ സ​മ​യ​മാ​റ്റം ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ച്ച​താ​യി വ​കു​പ്പ്

text_fields
bookmark_border
സ്​​കൂ​ൾ സ​മ​യ​മാ​റ്റം ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ച്ച​താ​യി വ​കു​പ്പ്
cancel

ദോ​ഹ: സ്​​കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​ക്കൊ​ണ്ടു​ള്ള തീ​രു​മാ​നം ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കു​ന്ന​തി​ന് ഏ​റെ സ​ഹാ​യ​ക​മാ​യെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ്. പ​ബ്ലി​ക് സ്​​കൂ​ളു​ക​ളി​ൽ മു​ഴു​വ​ൻ േഗ്ര​ഡു​ക​ൾ​ക്കും പ്ര​വൃ​ത്തി സ​മ​യം കു​റ​ച്ചു കൊ​ണ്ടു​ള്ള വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തിെ​ൻ​റ തീ​രു​മാ​ന​മാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യി​രി​ക്കു​ന്ന​ത്. സ്​​കൂ​ൾ തു​റ​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ക​ന​ത്ത ഗതാഗത പരിശോധനയാണ്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​തെ​ന്ന് ഗ​താ​ഗ​ത ഡ​യ​റ​ക്ട​റേ​റ്റി​ലെ മീ​ഡി​യ^ട്രാ​ഫി​ക് അ​വ​യ​ർ​ന​സ്​ ഡ​യ​റ​ക്ട​ർ ലെ​ഫ്. കേ​ണ​ൽ മു​ഹ​മ്മ​ദ് റാ​ദി അ​ൽ ഹാ​ജി​രി പ​റ​ഞ്ഞു.


ജ​വാ​ൻ ബി​ൻ ജാ​സിം മോ​ഡ​ൽ സ്​​കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ട്രാ​ഫി​ക് നി​യ​മ​ങ്ങൾ സംബന്ധിച്ച്​ നടത്തിയ ബോ​ധ​വ​ത്​ക​ര​ണ ക്ലാസിൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​വ​ർ​ഷം നി​ര​വ​ധി റോ​ഡു​ക​ൾ ഗ​താ​ഗ​ത യോ​ഗ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്​. ഇ​ത് ഗ​താ​ഗ​തം കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ്​​കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഏ​റെ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന അ​ൽ മ​ർ​ഖി​യ ഇ​ൻ​റ​ർ​ചെ​യ്ഞ്ച്, ഹ​മ​ദ് ബി​ൻ ജാ​സിം സി​ഗ്​ന​ൽ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഏ​റെ കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും പു​തി​യ സ്​​കൂ​ൾ സ​മ​യ​ക്ര​മ​ത്തിെ​ൻ​റ ഫ​ല​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school time-trafic block-qatar-qatar news
News Summary - school time-trafic block-qatar-qatar news
Next Story