സ്കൂൾ രജിസ്ട്രേഷൻ ജൂൺ ഒമ്പത് വരെ
text_fieldsദോഹ: പുതിയ അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജൂണ്‍ ഒമ്പത് വരെ തുടരുമെന്ന് ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. 2022 മെയ് 15 മുതല്‍ ജൂണ്‍ ഒമ്പത് വരെ ഖത്തരി വിദ്യാര്‍ത്ഥികള്‍ക്കും ഖത്തരി സ്ത്രീകളുടെ കുട്ടികള്‍ക്കും ജി.സി.സി രാജ്യങ്ങളിലെ കുട്ടികള്‍ക്കുമാണ് രജിസ്ട്രേഷന് ചെയ്യാന്‍ സാധിക്കുകയെന്ന് മന്ത്രാലയം അറിയിച്ചു.
മെയ് 15 മുതല്‍ 26 വരെ ഖത്തര്‍ രേഖകള്‍ ഉള്ളവരുടെ കുട്ടികള്‍ക്കും മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, അസോസിയേഷനുകള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന താമസക്കാരുടെ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താം.
പബ്ലിക് സര്‍വീസ് പോര്‍ട്ടലിലൂടെ നേരത്തെയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടരുമെന്ന് വിദ്യാഭ്യാസ കാര്യ മേഖലയിലെ സ്കൂള്‍ അഫയേഴ്സ് ഡയറക്ടര്‍ അലി ജാസിം അല്‍ കുവാരി വിശദീകരിച്ചു. സ്കൂളിന്റെ ഭൂമിശാസ്ത്രപരമായ വ്യാപ്തിയും ഒഴിവുകള്ക്കനുസരിച്ചുമാണ് അഡ്മിഷന് നടപ്പിലാക്കുക.

