Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്കൂ​ൾ ഒ​ളി​മ്പി​ക്...

സ്കൂ​ൾ ഒ​ളി​മ്പി​ക് പ്രോ​ഗ്രാം; തൈ​ക്വാ​ൻ​ഡോ​യി​ൽ എം.​ഇ.​എ​സ് സ്കൂ​ളി​ന് മെ​ഡ​ൽ തി​ള​ക്കം

text_fields
bookmark_border
സ്കൂ​ൾ ഒ​ളി​മ്പി​ക് പ്രോ​ഗ്രാം; തൈ​ക്വാ​ൻ​ഡോ​യി​ൽ എം.​ഇ.​എ​സ് സ്കൂ​ളി​ന് മെ​ഡ​ൽ തി​ള​ക്കം
cancel
camera_alt

ആ​സ്പ​യ​റി​ൽ ന​ട​ന്ന സ്കൂ​ൾ ഒ​ളി​മ്പി​ക് പ്രോ​ഗ്രാം തൈ​ക്വാ​ൻ​ഡോ മ​ത്സ​ര​ത്തി​ൽ മെ​ഡ​ൽ നേ​ടി​യ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

ദോ​ഹ: ആ​സ്പ​യ​റി​ൽ ന​ട​ന്ന സ്കൂ​ൾ ഒ​ളി​മ്പി​ക് പ്രോ​ഗ്രാം തൈ​ക്വാ​ൻ​ഡോ മ​ത്സ​ര​ത്തി​ൽ ഉ​ജ്ജ്വ​ല വി​ജ​യ​വു​മാ​യി എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. ഖ​ത്ത​റി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചാ​ണ് സ്കൂ​ൾ മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഹ​യാ ഇ​സ്സ​ത്ത് സ്വ​ർ​ണ​വും ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ലൈ​ഹ ഹ​യാ​ൽ, അ​ലീ​ഷ സൈ​ന എ​ന്നി​വ​ർ വെ​ള്ളി മെ​ഡ​ലും സ്വ​ന്ത​മാ​ക്കി. കൂ​ടാ​തെ ഫൈ​ഹ ഫാ​ത്തി​ൻ (ഏ​ഴാം ക്ലാ​സ്), യാ​ര അ​ഹ​മ്മ​ദ് ഫ​ഹ​ദ് (ആ​റാം ക്ലാ​സ്), സം​റ റാ​ഷി​ദ് (എ​ട്ടാം ക്ലാ​സ്), ഹ​യ മു​ഹ​മ്മ​ദ് അ​സ്‌​ലം (എ​ട്ടാം ക്ലാ​സ്), നൗ​ഷി​ൻ കാ​ഷി​ഫ് (10ാം ക്ലാ​സ്), അ​ഫ്ര സൈ​ന​ബ് (ഒ​മ്പ​താം ക്ലാ​സ്), ജി​യ എ​ൽ​സ (10ാം ക്ലാ​സ്), അ​സ്‌​ല​ഹ ഫാ​ത്തി​മ (എ​ട്ടാം ക്ലാ​സ്) എ​ന്നി​വ​ർ വെ​ങ്ക​ല മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി.

അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​മീ​ദ ഖാ​ദ​ർ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​ന​ന്ദി​ച്ചു. നി​ര​ന്ത​ര പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യും പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​തെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​ച്ചും ടീം ​ഇ​ൻ ചാ​ർ​ജു​മാ​യ മ​റി​യം സ​മീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaMES school qatarTaekwondo CompetitionSchool Olympic Program
News Summary - School Olympic Program; MES School wins medal in Taekwondo
Next Story