സ്കൂൾ വേനൽ അവധി: ഈ വർഷം മാറ്റമില്ലാതെ തുടരാം
text_fieldsദോഹ: രാജ്യത്തെ സ്വകാര്യ സ്ക്കൂളുകൾക്ക് വേനൽക്കാല അവധി ഈ വർഷം കൂടി മാറ്റമില്ലാതെ തുടരാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നേരത്തെ മന്ത്രാലയം അറിയിച്ചതനുസരിച്ച് ആഗസ്റ്റ് 29നാണ് സ്കൂളുകൾ പ്രവർത്തനം ആരംഭിക്കേണ്ടിയിരുന്നത്. ഇതനുസരിച്ച് െസപ്തംബർ ഒൻപതിനായിരിക്കും അധിക സ്കൂളുകളും വേനൽ അവധി കഴിഞ്ഞ് പ്രവർത്തനം ആരംഭിക്കുക. ഇന്ത്യൻ സ്ക്കൂളുകൾ അടക്കം നിരവധി സ്വകാര്യ സ്കൂ ളുകൾ മുൻ വർഷത്തെ പോലെ തന്നെ െസപ്തംബർ ഒമ്പത് വരെ അവധി ആയിരിക്കുമെന്ന് നേരത്തെ അറിയി ച്ചിരുന്നു. ഇതനുസരിച്ച് രക്ഷിതാക്കൾ തങ്ങളുടെ വാർഷിക അവധി അതിനനുസരിച്ച് ക്രമീകരിച്ചു. വിമാന ടി ക്കറ്റും അവധിക്കാല പദ്ധതികളും ഇതിനനുസരിച്ച് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
ടിക്കറ്റ് നിരക്കിൽ ഉ ണ്ടാകുന്ന വർധനവ് പരിഗണിച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ പലരും ടിക്കറ്റ് എടുത്ത് വെച്ചിരുന്നു. മന്ത്രാലയത്തി െൻറ പുതിയ തീരുമാനം വന്നതോടെ രക്ഷിതാക്കൾ വലിയ ആശങ്കയാണ് സ്ക്കൂൾ അധികൃതരുമായി പ ങ്കുവെച്ചത്. ഇതിെൻറ അടിഥാനത്തിൽ ഇന്ത്യൻ സ്ക്കൂൾസ് പ്രിൻസിപ്പൽമാരുടെ പ്രത്യേക സമിതിയും സ്ക്കുൾ മാനേജ്മെൻറുകളും അധികൃതരെ സമീപിച്ച് വിഷയത്തിെൻറ ഗൗരവം ബോധ്യപ്പെടുത്തി. ഇതിെൻറ അടിസ്ഥാ നത്തിലാണ് ഇന്നലെ മന്ത്രാലയം ഈ വർഷത്തേക്ക് നിലവിലെ അവസ്ഥ തുടരാനുള്ള അനുമതി നൽകിയത്. ഇതിന് പുറമെ വാർഷിക പരീക്ഷ കഴിഞ്ഞ് ഏപ്രിൽ ആദ്യ വാരം കൂടി സ്ക്കൂളുകൾക്ക് അവധി നൽകണമെന്ന തീരുമാനവും മന്ത്രാലയം ഈ വർഷത്തേക്ക് മരവിപ്പിച്ചു. മാർച്ച് പകുതിയോടെ വാർഷിക പരീക്ഷ കഴിഞ്ഞ് ഏ പ്രിൽ ഒന്നിനാണ് മിക്ക സ്ക്കൂളുകളും പ്രവർത്തനം ആരംഭിക്കുന്നത്.
ഇതിന് പുറമേ, കെ.ജി ക്ലാസിലെ പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രാലയം പുത്തിറക്കിയ കുട്ടികളുടെ പ്രായ പ രിധിയുമായി ബന്ധപ്പെട്ട തീരുമാനവും ഈ വർഷത്തേക്ക് മന്ത്രാലയം മരവിപ്പിച്ചിരുന്നു. ഈ തീരുമാനങ്ങൾ ര ക്ഷിതാക്കളെയും വിദ്യാർത്ഥികളെയും വലിയ രീതിയിൽ ആശ്വസിപ്പിക്കുന്നതാണ്. ഇന്ത്യൻ എംബസിയും പ്രശ് നത്തിൽ ഇടപെട്ടിരുന്നു.പുതിയ തീരുമാനം വന്ന ഉടനെ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ശാന്തി നികേതൻ മാനേജിംഗ് കമ്മിററി പ്രസിഡൻറ് കെ.സി അബ്ദുല്ലത്തീഫ് പ്രതികരിച്ചു. ഇന്ത്യൻ സ്ക്കൂൾസ് പ്രിൻസിപ്പൽസ് ഫോറം കൺ വീനർ ഡോ. സുഭാഷ് നായരും മന്ത്രാലയത്തിെൻറ തീരുമാനത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. വിഷയത്തിൽ മ ന്ത്രാലയവുമായി ഫോറം നിരവധി തവണ ബന്ധപ്പെട്ടിരുന്നതായി അദ്ദേഹം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.