Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്​കൂൾ ഫീസ്​ വർധനക്ക്​...

സ്​കൂൾ ഫീസ്​ വർധനക്ക്​ കടിഞ്ഞാൺ

text_fields
bookmark_border
സ്​കൂൾ ഫീസ്​ വർധനക്ക്​ കടിഞ്ഞാൺ
cancel

ദോഹ: ഖത്തറിലെ സ്വകാര്യ സ്​കൂളുകളിൽ തോന്നുംപോലെ ഫീസ്​ വർധിപ്പിക്കുന്നതിൽ നിയന്ത്രണവുമായി വിദ്യഭ്യാസ മന്ത്രാലയം. ഫീസുകൾ വർധിപ്പിക്കുന്നതിനു​ മുന്നോടിയായി മന്ത്രാലയത്തി‍െൻറ അനുമതി നേടണമെന്ന്​ ഖത്തർ പ്രൈവറ്റ്​ സ്​കൂൾ ലൈസൻസിങ്​ ഡിപ്പാർട്​മെൻറ്​ അറിയിച്ചു. വിവിധ വിഭാഗങ്ങളിലുള്ള സ്വകാര്യ സ്​കൂളുകൾ അടിക്കടി ഫീസ്​ വർധിപ്പിക്കുന്നതു​ സംബന്ധിച്ച്​ ആശങ്കയുമായി രക്ഷിതാക്കൾ രംഗത്തെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. വ്യാപക പരാതി ഉയർന്നതി‍െൻറ അടിസ്​ഥാനത്തിലാണ്​ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തി‍െൻറ ഇടപെടൽ. ഏതുതരം ഫീസ് വർധനകൾക്കും വിദ്യാഭ്യാസ മന്ത്രാലയത്തി‍െൻറ അനുമതി നേടണം. കിൻഡർഗാർട്ടൻ, സ്​കൂളുകൾ എന്നിവർ ഈടാക്കുന്ന ഫീസുകൾ ​ നിരീക്ഷണത്തിലാണ്​. അംഗീകാരമില്ലാതെ ഫീസുയർത്തുന്നത്​ നിയമലംഘനമായി പരിഗണിച്ച്​ നടപടി സ്വീകരിക്കും -മന്ത്രാലയം അറിയിച്ചു.

ഫീസ് വർധന ആവശ്യപ്പെടുന്ന സ്‌കൂളുകൾ, കൃത്യമായ കാരണം വിശദമാക്കി അപേക്ഷ സമർപ്പിക്കണം. അനിവാര്യമായ സാമ്പത്തിക ബാധ്യത, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ അടിസ്​ഥാന സൗകര്യ വികസനം തുടങ്ങിയ അനിവാര്യ സാഹചര്യങ്ങളിൽ മാത്രമേ ഫീസ് വർധന അനുവദിക്കുകയുള്ളൂ. വർധനക്ക്​ ആനുപാതികമായ ഗുണമേന്മ വിദ്യാഭ്യാസ സേവനങ്ങളിലും ലഭ്യമാകണമെന്നും മന്ത്രാലയം വ്യക്​തമാക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school fees
News Summary - School fees to be hiked
Next Story