സ്കൂൾ ക്ലാസുകൾ ഇന്ന് ഓൺലൈനായി നടക്കും
text_fieldsദോഹ: രണ്ടാമത് സാമൂഹിക വികസന ഉച്ചകോടിയുടെ ഭാഗമായി ചൊവ്വാഴ്ച സ്കൂൾ ക്ലാസുകൾ ഓൺലൈനായി നടക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.ഗൂഗ്ൾ മീറ്റ് പ്ലാറ്റ്ഫോം വഴിയാണ് ക്ലാസുകൾ നടക്കുക. അധ്യാപകരും രക്ഷിതാക്കളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. അതേസമയം, എല്ലാ സമുദ്ര നാവിഗേഷൻ, മറ്റ് അനുബന്ധ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച രാവിലെ ആറു മണി മുതൽ വെള്ളിയാഴ്ച രാവിലെ 10 മണി വരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതൽ ലുസൈൽ സിറ്റിയിലെ ഫെയർമോണ്ട് ഹോട്ടലിന്റെ കടൽത്തീരം വരെയുള്ള പ്രദേശത്ത് ഉല്ലാസ ബോട്ടുകൾ, സമുദ്ര യാത്രകൾ, മത്സ്യബന്ധനം എന്നിവയുൾപ്പെടെ എല്ലാത്തരം സമുദ്ര പ്രവർത്തനങ്ങൾക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിനും വേണ്ടിയുമാണ് നടപടിയെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

