കളി സ്കൂൾ ബസ്സുകളോട് വേണ്ട
text_fieldsദോഹ: ഗതാഗത നിയമലംഘനങ്ങൾ പിടികൂടുന്ന ക്യാമറകൾ ഘടിപ്പിച്ച സ്കൂൾ ബസ്സുകൾ ഉടൻ നിരത്തിലേക്ക്. ദർബ് അൽ സായിയിൽ നടക്കുന്ന 34ാമത് ഗതാഗത വാരാചരണത്തിെൻറ ഭാഗമായി നടന്ന പ്രദർശനത്തിലാണ് അത്യാധുനിക ക്യാമറ ഘടിപ്പിച്ച സ്കൂൾ ബസ് പ്രദർശിപ്പിച്ചത്. സ്കൂൾ ബസ്സുകളുമായി സുരക്ഷാ അകലം പാലിച്ചില്ലെങ്കിൽ ഓട്ടോമാറ്റിക് നിയമലംഘനം രെജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ക്യാമറയിൽ സജ്ജീകരിച്ചിരിക്കുന്നുവെന്ന് ഗതാഗത ബോധവൽകരണ വിഭാഗം അസി. ഡയ റക്ടർ മേജർ ജാബിർ മുഹമ്മദ് ഒദൈബ പറഞ്ഞു.
ഖത്തറിൽ ഇതാദ്യമായാണ് ഇത്തരമൊരു ബസ് രൂപകൽപന ചെയ്തിരിക്കുന്നതെന്നും ഒദൈബ സൂചിപ്പിച്ചു. സ്കൂൾ ബസ്സുകളുമായി നിശ്ചിത അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ബസ്സിൽ ഘടിപ്പിച്ച ക്യാമറ വഴി വാഹനത്തിനെതിരെ നിയമലംഘനം രെജിസ്റ്റർ ചെയ്യപ്പെടും. ഏറ്റവും പുതിയ സംവിധാനത്തെ സംബന്ധിച്ച് ബന്ധപ്പെട്ട അതോറിറ്റികളിൽ നിന്നുള്ള പ്രതികരണത്തിന് കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
