സ്കോളേഴ്സ് മദ്റസ സർഗവേദി ഉദ്ഘാടനം ചെയ്തു
text_fieldsഅൽ മദ്റസത്തുൽ ഇസ്ലാമിയ സ്കോളേഴ്സ്സാഹിത്യ സമാജം എ.വി.എം. ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു
ദോഹ: വിദ്യാർഥികളുടെ കലാസാഹിത്യ ശേഷികൾ പ്രോത്സാഹിപ്പിക്കുന്നതിനായി അൽ മദ്റസത്തുൽ ഇസ്ലാമിയ്യ സ്കോളേഴ്സ് സംഘടിപ്പിക്കുന്ന സർഗവേദി നടൻ എ.വി.എം. ഉണ്ണി ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും മനുഷ്യനന്മക്ക് ഉതകുന്നതാകണമെന്നും അതിന് ജീവിതവിശുദ്ധി കൈവരിക്കുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു.
മദ്റസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ കെ.എൻ. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സി.ഐ.സി റയ്യാൻ സോണൽ വൈസ് പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ് ആശംസകൾ നേർന്നു. വിദ്യാർഥികളായ ഫാസിൽ ഹനീഫ്, വി.പി. ദാനിയ, സഈം ബഷീർ എന്നിവർ സംസാരിച്ചു. ദാനിയ യാസിർ, റുമാന ഹാരിസ്, ആമിന എന്നിവരുടെ നേതൃത്വത്തിൽ ഗാനവിരുന്നൊരുക്കി. സനീം ഇ. ഖുർആൻ പാരായണം നടത്തി. സർഗവേദി കോഓഡിനേറ്റർ അബ്ദുൽ മുജീബ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹബീബുറഹ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

