ദോഹ: 14ാമത് ഗൾഫ്, അറബ്, ഇസ്ലാമിക് ഉച്ചകോടിയിൽ പെങ്കടുക്കാൻ ഖത് തർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി സൗദിയിലെത്തി. ജിദ്ദ വിമാനത്താവളത്തിലെത്തിയ ഖത്തർ പ്ര ധാനമന്ത്രിയെ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ, ജി.സി.സി കൗൺസിൽ ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ്, ഒ.െഎ.സി.സി രാഷ്ട്രീയ കാര്യ അസിസ്റ്റൻറ് ജനറൽ സെക്രട്ടറി അബ്ദുല്ല അബ്ദുറഹ്മാൻ ആലം, ജിദ്ദ മേയർ സ്വാലിഹ് തുർക്കി, മക്ക പൊ ലീസ് മേധാവി കേണൽ ഇൗദ് അൽഉൈതബി, ഹെഡ് ഒാഫ് മിഷൻ ഒാഫ് ഒാണർ സുൽത്താൻ അൽസുൽ ത്താൻ, പ്രേട്ടാകാൾ ഒാഫീസ് മേധാവി അഹ്മദ് ബിൻ ദാഫിർ എന്നിവർ ചേർന്നു സ്വീകരിച്ചു.
രണ്ടുവർഷം മുമ്പ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളുടെ ഉന്നതതല നേതാക്കൾ പെങ്കടുക്കുന്ന സമ്മേളനമാണ് മക്കയിൽ നടക്കുന്നത്. ഉപരോധത്തിന് ശേഷം ആദ്യമായാണ് ഖത്തർ ഉന്നത നേതാവ് സൗദിയിൽ എത്തുന്നത്. 2017 മുതൽ സൗദി, ഇൗജിപ്ത്, ബഹ്റൈൻ, യു.എ.ഇ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധത്തിലാണ്.
സമ്മേളനത്തിൽ പെങ്കടുക്കാനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് സൗദിയിലെ സൽമാൻ രാജാവിെൻറ ക്ഷണം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രിയാണ് ഖത്തർ സംഘത്തെ നയിക്കുന്നത്. ഉപരോധം രണ്ടാം വർഷത്തിലേക്ക് കടക്കാനിനിരിക്കേയാണ് സുപ്രധാന ജി.സി.സി യോഗത്തിലേക്ക് അമീറിനെ ക്ഷണിച്ചത്. ഉപരോധത്തിന് ശേഷം നടന്ന മറ്റ് ജി.സി.സി സമ്മേളനങ്ങളിലും ഖത്തറിന് ക്ഷണമുണ്ടായിരുന്നുവെങ്കിലും ഉപരോധം വിഷയമായിരുന്നില്ല. പ്രധാനരാജ്യങ്ങൾ ആകെട്ട മുൻനിര നേതാക്കളെയൊന്നും ആ യോഗങ്ങളിൽ പെങ്കടുപ്പിച്ചിരുന്നുമില്ല. ഇതിനാൽ ജി.സി.സി രാജ്യങ്ങളിലെ മുൻനിര നേതാക്കൾ ഒരുമിച്ച് പെങ്കടുക്കുന്ന ആദ്യ സമ്മേളനമെന്ന നിലയിൽ മക്ക ഉച്ചകോടിക്ക് ഏറെ രാഷ്ട്രീയപ്രധാന്യം ഉണ്ട്.