സൗദി അറേബ്യ നിലപാട് പുനപരിശോധിക്കണം -ഖത്തർ മുൻ പ്രധാനമന്ത്രി
text_fieldsദോഹ: സൗദി അറേബ്യ അവരുടെ രാഷ്ട്രീയ നിലപാടിൽ പ്രകടമായ മാറ്റങ്ങൾ വരുത്തണമെന്ന് ഖത്തർ മുൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന ശൈഖ് ഹമദ് ബിൻ ജാസിം ബിൻ ജബർ ആൽഥാനി. ആഭ്യന്തരവും അന്താരാഷ്ട്രപരവുമായ അവരുടെ നിലപാടുകളിൽ മാറ്റങ്ങൾ വരികയെന്നത് അനിവാര്യമാണ്. സൗദി അറേബ്യ സ്വയം വിചാരണ നടത്തി വീഴ്ചകളെ തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗദി അറേബ്യയിൽ സ്ഥിരത ഉണ്ടാവുകയെന്നത് മേഖലയുടെ സ്ഥിരതയുടെ കൂടി ആവശ്യമാണ്. സൗദിയിൽ അസ്വസ്ഥത ഉണ്ടാകുന്നത് മേഖലയെ പൊതുവെ ബാധിക്കും.
സുസ്ഥിര ഭരണമാണ് സൗദിയിൽ നിലനിൽക്കേണ്ടത്. അല്ലാതെയുള്ള ഏത് സാഹചര്യവും മേഖലയെ പൊതുവെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ കാരണങ്ങൾ മൂലം സൗഹൃദം നഷ്ടപ്പെടാതിരിക്കാനാണ് ശ്രമിക്കേണ്ടതെന്നും ശൈഖ് ഹമദ് ബിൻ ജാസിം ബിൻ ജബർ ആൽഥാനി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
