Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി സൗദി മന്ത്രി

text_fields
bookmark_border
ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി സൗദി മന്ത്രി
cancel
camera_alt

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി, തു​ർ​ക്കി ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ഫ​ഹ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ആ​ൽ സു​ഊ​ദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

Listen to this Article

ദോഹ: സൗദി അറേബ്യ സഹമന്ത്രിയും മന്ത്രിസഭ കൗൺസിൽ അംഗവുമായ പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് ആൽ സുഊദുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും അവ മെച്ചപ്പെടുത്താനും ശക്തിപ്പെടുത്താനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. കൂടാതെ, പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങളും പങ്കുവെച്ചു.

കൂടിക്കാഴ്ചയുടെ തുടക്കത്തിൽ, സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദ്, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദ് എന്നിവരുടെ ആശംസകൾ അമീറിനെ അറിയിച്ചു. തുടർന്ന് ഖത്തർ അമീർ, സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദിനും പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദിനും തന്റെ ആശംസകൾ അറിയിച്ചു.അമീരി ദീവാനിൽ നടന്ന കൂടിക്കാഴ്ചയിൽ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് ആൽ സുഊദിനൊപ്പം ഔദ്യോഗിക പ്രതിനിധി സംഘവും ഉണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi minister meets Qatari Emir
Next Story