സൗദി മന്ത്രിയും അമീറും കൂടിക്കാഴ്ച നടത്തി
text_fieldsസൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തുന്നു.
ദോഹ: ഖത്തർ സന്ദർശിക്കുന്ന സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. അമീരി ദിവാനിലായിരുന്നു കൂടിക്കാഴ്ച.കൂടിക്കാഴ്ചയിൽ സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ആശംസകൾ അദ്ദേഹം അമീറിനെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും നിലവിലുള്ള സുരക്ഷ സഹകരണവും അവലോകനം ചെയ്തു.
ഖത്തറിലെ സൗദി അംബാസഡർ മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹിഷാം ബിൻ അബ്ദുറഹ്മാൻ അൽ ഫാലിഹ്, സുരക്ഷാകാര്യ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ മുഹന്ന അൽമുഹന്ന ഉൾപ്പെടെ മുതിർന്ന സംഘവും സൗദി ആഭ്യന്തര മന്ത്രിക്കൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയിൽ ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷസേന കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയും മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

